തൃശൂര്‍: അന്തിക്കാട് പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ റോഡുകള്‍ കുളമായിട്ടും അധികാരികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. മഴക്കാലം മുന്നില്‍ ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താത്തതും അറ്റകുറ്റപ്പണികള്‍ യഥാസമയത്ത് പൂര്‍ത്തിയാക്കാത്തതുമാണ് വെള്ളക്കെട്ടിനും റോഡിന്റെ നാശത്തിനും കാരണം. എന്നാല്‍ ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പലൈനായി പൊളിച്ച റോഡുകള്‍ തകര്‍ന്നിരിക്കുകയാണ്. മഴപെയ്തതോടെ ഈ റോഡുകള്‍ വെള്ളക്കെട്ടായതായും നാട്ടുകാര്‍ പറയുന്നു.
14-ാം വാര്‍ഡ് കൊട്ടാരപ്പറമ്പ് റോഡിലെ പതിറ്റാണ്ടുകളായ വെള്ളക്കെട്ടിന് ഇതുവരെ പരിഹാരമായില്ല. തീരദേശത്തെ നൂറോളം കുടുംബങ്ങളും യാത്രക്കാരുമാണ് വര്‍ഷങ്ങളായി വലയുന്നത്. പ്രദേശവാസികള്‍ അധികാരികളെ സമീപിക്കാന്‍ തുടങ്ങീട്ട് വര്‍ഷങ്ങളായിട്ടും ഇതുവരെയും അവഗണന മാത്രമാണ് നേരിട്ടതെന്ന്് നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശത്ത് ലക്ഷങ്ങള്‍ ചെലവിട്ട് കാനകള്‍ നിര്‍മ്മിച്ചപ്പോഴും കൊട്ടാരപ്പറമ്പ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലേക്കുള്ള ഈ റോഡിനെ അവഗണിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധത്തിലാണ് നാട്ടുകാര്‍.
അമൃതം കുടിവെള്ള പദ്ധതിക്ക് പൈപ്പിടാന്‍ കുഴിച്ച കാഞ്ഞാണി-അന്തിക്കാട് റോഡിലെ ദുരിതയാത്ര തുടരുകയാണ്. പൈപ്പിടാന്‍ കുഴിച്ച് തകര്‍ന്നു കിടന്നിരുന്ന ഭാഗത്തെ മണ്ണ് മാറ്റി കല്ലിട്ട് നികത്തിയതിനാല്‍ വാഹനങ്ങള്‍ കുഴിയില്‍ താഴ്ന്ന് പോകുന്നതിനു് പരിഹാരമായെങ്കിലും തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന മറു ഭാഗത്തെ കുഴികളടയ്ക്കാത്തതിനാല് യാത്രക്കാര്‍ ഏറെ ദുരിതത്തിലാണ്. കാഞ്ഞാണി കപ്പേള മുതല്‍ കാഞ്ഞാണി സെന്റര്‍ വരെയുള്ള റോഡാണ് ഏറെ തകര്‍ന്നു കിടക്കുന്നത്.
റോഡ് നിറയെ ചെറുതും വലുതുമായ നിരവധി കുഴികളാണ്. ഈ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നട പോലും അസാദ്ധ്യമാണ്. ഈ റോഡിലെ തകര്‍ന്നു കിടക്കുന്ന ഭാഗത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ കത്താതായിട്ട് മാസങ്ങളായിട്ടും പഞ്ചായത്തധികൃതരുടെ ഭാഗത്ത് നിന്നും ലൈറ്റുകള്‍ കത്തിക്കുന്നതിനുള്ള നടപടികളും ഉണ്ടായിട്ടില്ല. റോഡില്‍ വെളിച്ചമില്ലാത്തതിനാല്‍ കുഴികളില്‍ വീണ് അപകടത്തിലാവുന്നതും നിത്യസംഭവമാണ്. യാത്രാദുരിതം തീരാന്‍ ഇനിയും എത്ര നാള് കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: