വെഞ്ഞാറമൂട്: കൊറോണയുടെ മറവില്‍ വ്യാപകമായ ഓണ്‍ലൈന്‍ തട്ടിപ്പ്. ഭൂരിഭാഗം ആളുകളും ഇപ്പോള്‍ കടകളില്‍ പോകാതെ ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. ഇത് മുതലെടുത്താണ് വന്‍ തട്ടിപ്പുമായി നവമാധ്യമങ്ങളിലും ഫേസ്ബുക്കിലും ഫ്‌ലിപ്കാര്‍ട്ട, ആമസോണ്‍ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിന് താഴെ ആളുകളെ ആകര്‍ഷിക്കാന്‍ തക്ക വിലക്കുറവില്‍ വ്യാജപരസ്യങ്ങളുമായെത്തി തട്ടിപ്പിനിരയാക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ വ്യാപകമായി നിരവധി ആളുകള്‍ തട്ടിപ്പിനിരയാകുന്നുണ്ട്.
ഒഎല്‍എക്‌സ് സൈറ്റ് വഴിയും തട്ടിപ്പ് അരങ്ങേറുന്നു. സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനും ഉള്ള ഒഎല്‍എക്‌സ് സൈറ്റില്‍ 2017മോഡല്‍ ബുള്ളറ്റ് വില്‍ക്കാനുണ്ട് എന്ന പരസ്യവാചകവും ഫോട്ടോയും വിലക്കുറവും (69,500) കണ്ട് അതില്‍ കാണിച്ചിരിക്കുന്ന നമ്പറില്‍ ബന്ധപ്പെട്ടവര്‍ തട്ടിപ്പിനിരയായി. വെഞ്ഞാറമൂട് സ്വദേശിയായ മിലിട്ടറി ഉദ്യോഗസ്ഥന്‍ വരെ ഈ തട്ടിപ്പിനിരയായി. മിലിട്ടറി ഉദ്യോഗസ്ഥന്‍ പരസ്യത്തില്‍ കണ്ട നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ സംസാരിച്ചത് സുര്‍ജിത് ലാല്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ്. സംസാരം ഹിന്ദിയില്‍ ആയിരുന്നു. തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ ആണ് ജോലി ചെയ്യുന്നതെന്നും പാങ്ങോട് നിന്നും സ്ഥലം മാറി പോകുന്നതിനാലാണ് ബുള്ളറ്റ് വില കുറച്ചു കൊടുക്കുന്നതെന്നുമായിരുന്നു പറഞ്ഞത്. പഴയ ബുള്ളറ്റിനു ഒന്നര ലക്ഷം രൂപയിലധികം വിലയുള്ളപ്പോള്‍ 69500 രൂപയ്‌ക്ക് കൊടുക്കുന്നതിലെ വിശ്വാസക്കുറവ് കാണിച്ചപ്പോള്‍ സുര്‍ജിത് ലാല്‍ ജെ.യു. എന്ന പേരില്‍ ഉള്ള മിലിട്ടറി ഐഡി കാര്‍ഡും അതേപേരിലുള്ള ആധാര്‍ കാര്‍ഡ്, വണ്ടിയുടെ ആര്‍സി ബുക്ക് കോപ്പി എന്നിവ കൂടി അയച്ചുകൊടുത്തു വിശ്വാസ്യയോഗ്യമാക്കി. മിലിട്ടറി ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ ഐഡി കാര്‍ഡിന്റെ കോപ്പി അങ്ങോട്ടും അയച്ചു. വണ്ടി വാങ്ങാന്‍ അഡ്വാന്‍സ് ആയി 7500 രൂപയും അക്കൗണ്ടില്‍ ഇട്ടു കൊടുത്തു. പിന്നീട് യാതൊരു വിവരവും ഇല്ലാതായപ്പോഴാണ് തട്ടിപ്പിനിരയായതു മനസിലായത്.
മിലിട്ടറി ഉദ്യോഗസ്ഥന്റെ ഐഡി കാര്‍ഡ് കോപ്പി അയച്ചു കൊടുത്തത് ദുരുപയോഗം ചെയ്തു ഇനിയും കൂടുതല്‍ ആളുകള്‍ പറ്റിക്കപ്പെടാനിടയായാലോ എന്ന് വിചാരിച്ചാണ് തട്ടിപ്പിനിരയായ ഉദ്യോഗസ്ഥന്‍ വെഞ്ഞാറമൂട് സ്‌റ്റേഷനില്‍ പരാതിപ്പെട്ടത്. ഇതിനു സമാനമായ തട്ടിപ്പ് ഇതേ ബുള്ളറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് വെമ്പായം സ്വദേശിയായ നേവി ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്നും 47000 രൂപയും നെടുമങ്ങാട് ഉള്ള മൂന്നു പേരുടെ കൈയില്‍നിന്നും 60000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. കൊറോണക്കാലമായതിനാല്‍ ഒ#ാണ്‍ലൈന്‍ വ്യാപാരങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിഹരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍വരെ തട്ടിപ്പിനിരയാവുന്നു. പോലീസിന്റെ സൈബര്‍ സംവിധാനം തട്ടിപ്പ് തടയാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ നിരവധിപേര്‍ തട്ടിപ്പു സംഘങ്ങളുടെ വലയില്‍വീഴും.
രജിത വെഞ്ഞാറമൂട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: