കുമ്പള: കുമ്പളയില്‍ ശനിയാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ച വ്യക്തി പെരുന്നാള്‍ നിസ്കാരത്തിന് പള്ളിയിലെത്തി. ഇതോടെ പള്ളിയില്‍ നിസ്കാരത്തിനെത്തിയവര്‍ ആശങ്കയിലായി. ഇയാള്‍ ജോലി ചെയ്യുന്ന കടയിലെ മറ്റു ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് ഇയാള്‍ കൊവിഡ് ടെസ്റ്റിന് വിധേയനായത്. ശനിയാഴ്ച ഫലം വന്നപ്പോഴാണ് പോസിറ്റീവാണെന്ന് വ്യക്തമായത്.
അതിനിടെ ഇയാള്‍ നാട്ടില്‍ ഒരു സംഘടനയുടെ കീഴില്‍ മദ്രസ അധ്യാപകര്‍ക്ക് സഹായ വിതരണം നല്കുന്ന ചടങ്ങില്‍ സംബന്ധിച്ചതായും പെരുന്നാള്‍ തലേന്ന് മറ്റു യുവാക്കളോടൊപ്പം പള്ളി ശുചീകരണത്തില്‍ ഏര്‍പ്പെട്ടതായും വിവരമുണ്ട്. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഇയാള്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
നേരത്തെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന ഈ വാര്‍ഡ് ഒരാഴ്ചയ്ക്കിടെയാണ് പട്ടികയില്‍ നിന്നും ഒഴിവായത്. ഇയാള്‍ നമസ്കരിച്ച പള്ളിയില്‍ നിസ്കാരത്തിനെത്തിയവരും ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും ബന്ധുക്കളും പതിനഞ്ചു ദിവസത്തെ ക്വാറന്റീനില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: