മഞ്ചേശ്വരം: കൊവിഡ് സമ്പര്‍ക്ക വ്യാപനം ജില്ലയില്‍ കൂടി വരുന്ന പശ്ചാതലത്തില്‍ സംസ്ഥാന അതിര്ത്തിയിലെമഞ്ചേശ്വരം താലൂക്കിലെ കൊവിഡ് സാഹചര്യം അതീവ ഗുരുതരമായി തുടരുന്നു. മഞ്ചേശ്വരം താലൂക്കിലെ ജനസംഖ്യയില്‍ വളരെയേറെ മുന്നില്‍ നില്ക്കുന്ന കോസ്റ്റല്‍ പഞ്ചായത്തുകളായ കുമ്പള, മംഗല്‍പ്പാടി, മഞ്ചേശ്വരം എന്നീ പഞ്ചായത്തുകളിലെ ഓരോ ദിവസത്തേയും കണക്കുകള്‍ പത്തിനും ഇരുപതിനുമിടയില്‍. തീരദേശ പഞ്ചായത്തുകള്‍ക്ക് പുറമേ സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന മലയോര പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമായി തന്നെ തുടരുന്നു.
കഴിഞ്ഞ ദിവസം ജില്ലയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത ഹോട്ട്സ്പോട്ടുകളുടെ പട്ടികയില്‍ വോര്‍ക്കാടിയും പുത്തിഗെയും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്ത് വന്ന കൊവിഡ് ബാധിതരുടെ പട്ടികയില്‍ കുമ്പളയിലും മംഗല്‍പ്പാടിയിലും പതിനെട്ട് പേര്‍ക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേശ്വരത്ത് ഒന്‍പത് പേര്‍ക്കും വേര്ക്കാടിയില് ആറ് പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. കുമ്പള പഞ്ചായത്തിലെ തീരമേഖലയായ ആരിക്കാടി കടവത്ത് കഴിഞ്ഞയാഴ്ച്ച നിരവധി പേര്‍ക്കാണ് രോഗബാധയുണ്ടായത്.കൊയിപ്പാടി കടപ്പുറം, പെര്‍വാഡ് കടപ്പുറം എന്നിവിടങ്ങളിലുംമഞ്ചേശ്വരം താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും കടുത്ത ജാഗ്രത തുടരുകയാണ്. അതേ സമയം കുമ്പള, ഉപ്പള, ഹൊസ്സങ്കടി എന്നി പ്രധാന നഗരങ്ങളില്‍ ലോക് ഡൗണും മറ്റു നിയന്ത്രണങ്ങളുമായി വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: