തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ സമ്പര്‍ക്കം വഴി കോവിഡ് രോഗവും മരണങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തീരുമാനങ്ങളുമായി തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് രംഗത്ത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ നാല്പതോളം സമ്പര്‍ക്ക രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും രണ്ടു കോവിഡ് മരണങ്ങള് സംഭവിച്ചതും കണക്കിലെടുത്താണ് പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുത്തത്.
കോവിഡ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ 100 ദിനങ്ങളില്‍ തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരില്‍ നിന്നുമാണ് ആദ്യം പഞ്ചായത്തില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഒരാഴ്ചയ്ക്കുള്ളില്‍ ആണ് സമ്പര്‍ക്ക രോഗികളുടെ വ്യാപകമായ വര്‍ദ്ധനവും സമ്പര്‍ക്കവും റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയത്, ജനങ്ങളുടെ പൂര്‍ണമായ സഹകരണമുണ്ടെങ്കില്‍ മാത്രമേ കോവിഡിനെ തുരത്താന്‍ കഴിയുകയുള്ളൂവെന്നാണ് സര്‍വ്വകക്ഷി യോഗം തീരുമാനിച്ചത്. ജനങ്ങള്‍ പരിപൂര്‍ണ്ണമായി സഹകരിക്കണമെന്നും സ്വന്തം സുരക്ഷിതത്വം കാത്തുസൂക്ഷിക്കുന്നതിന് അനാവശ്യമായുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും സര്‍വ്വകക്ഷി യോഗം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: