തിരുവനന്തപുരം: തിരുവനന്തപുരത്തെ ബാങ്കുകളില്‍ കോടിക്കണക്കിന് കള്ളക്കടത്ത സ്വര്‍ണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ട്രച്ചിയില്‍നിന്ന് അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോളാണ് അതുസംബന്ധിച്ച് വിവരം ലഭിച്ചത്.സ്വര്‍ണക്കടത്തിന്റെ ഏജന്റുമാരാണ് ഇവര്‍.ട്രിച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘം അനധികൃതമായി കടത്തുന്ന സ്വര്‍ണം വില്ക്കാന് സഹായിക്കുന്നവരാണ്.തിരുവനന്തപുരം വിമാനത്താവളം വഴി എത്തുന്ന സ്വര്‍ണ്ണം ബാങ്കുകളുടെ ലോക്കറുകളിലാണ് സൂക്ഷിക്കുക.
വ്യാജ വിലാസത്തില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്താണ് ലോക്കര്‍ എടുക്കുക. പ്രമുഖ ബാങ്കിന്റെ മരുതന്‍കുഴി, വലിയവിള, പൂജപ്പുര എന്നീ ബ്രാഞ്ചുകളില്‍ ചെന്നൈ വിലാസത്തില്‍ നിരവധി ലോക്കറുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ വ്യാജവിലാസത്തില്‍ അക്കൗണ്ടും ലോക്കറും എടുക്കുക സാധ്യമല്ല.
ലോക്കറില്‍ വെച്ചിരിക്കുന്ന എടുത്ത സ്വര്‍ണ്ണം ചെന്നൈവളപട്ടണം ശാന്തി സ്ട്രീറ്റിലെ സ്വര്‍ണ്ണക്കടകളിലാണ് നല്‍കിയിരുന്നത്. തമിഴ് നാട് പോലീസിലെ ഉന്നത ഉദ്യോഗസ്ഥന് ഇതിനായി സ്ഥിരമായി തിരുവന്തപുരത്ത് എത്തിയിരുന്നതായി തെളിഞ്ഞിട്ടുണ്ട്.വിമാനത്താവളത്തില്‍നിന്നു ഇയാളെ നിസാം എന്ന ഓട്ടോ ഡ്രൈവറാണ് സ്ഥരിമായി നിന്ന് കൂട്ടുക്കൊണ്ടു പോയിരുന്നത്. നിസാം കള്ളക്കടത്തുകാരുടെ പ്രധാന കണ്ണിയാണ്. പൂജപ്പുര എം എസ ്പി നഗര്‍, ഇലിപ്പോട് കേണല്‍ നായര്‍ റോഡ്, വലിയവിള മൈത്രിനഗര്‍ എന്നിവിടങ്ങളില്‍ മാറിമാറി വാടകയക്ക് താമസിക്കുകയായിരുന്നു
തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകവും സ്വര്‍ണ്ണം തമിഴ് നാട്ടിലേയക്ക് എത്തിക്കുന്നതില്‍ ഇടനിലയായിരുന്നു.കരമനയിലെ ഇന്റീരിയര്‍ ഫേബ്രിക്കേഷന്‍ സ്ഥാപനത്തിന്റെ ഉടമയായ പ്രവാസിയും ഇടപാടിലെ പ്രധാന കണ്ണിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: