മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന് കൊറോണ രോഗമുക്തനായി ആശുപത്രി വിട്ടു. താരം തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മകന് അഭിഷേക് ബച്ചന് വിവരം പങ്കുവെച്ചതിനു പിന്നാലെ ബിഗിബി തന്നെ സ്ഥിരീകരണവുമായി എത്തുകയായിരുന്നു.
രോഗം ഭേദമായി എങ്കിലും താന്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണെന്ന് താരം ട്വീറ്റില്‍ വ്യക്തമാക്കി. മകന് അഭിഷേക് ബച്ചന് ഇപ്പോഴും മുബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലാണ്. അമിതാഭ് ബച്ചന്റെ ഭാര്യ ജയാ ബച്ചനൊഴികെ കുടുംബത്തിലെ എല്ലാവര്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: