തിരുവനന്തപുരം: ബിജെപിയുടെ തുടക്കത്തില്‍ കേരളം മുഴുവന്‍ അറിയുന്ന തലസ്ഥാന ജില്ലക്കാരായ രണ്ടു വനിത നേതാക്കളാണുണ്ടായിരുന്നത്. ബിജെപി നാഷണല്‍ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഡോ. റേച്ചല്‍ മത്തായിയും മഹിളാ മോര്‍ച്ച ജനറല്‍ സെക്രട്ടറി ശാന്താ മാധവനും. കന്യാകുമാരി മുതല്‍ കാസര്‍കോടു വരെ ദേശീയ ആദര്‍ശം പ്രചരിപ്പിക്കാന്‍ യാത്ര ചെയ്ത ശാന്താ മോനോന്റെ കുറവന്‍കോണത്തെ വീട് ഒരു കാലത്ത് ബിജെപിയുടെ പാര്‍ട്ടി ഓഫീസ് പോലെയായിരുന്നു. കെ ജി മാരാര്‍, ഒ രാജഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പതിവു സന്ദര്‍ശകരായിരുന്നു.
94-ാം വയസ്സില്‍ കഴിഞ്ഞ ദിവസം അന്തരിച്ച ശാന്താ മാധവന്‍ ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ വനിതകള്‍ കാര്യമായി മുന്നോട്ടു വരാന്‍ മടിച്ചിരുന്ന കാലത്താണ് പാര്‍ട്ടിയില്‍ സജീവമായത്. സംഘടനാ വ്യാപനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചതിനൊപ്പം ബിജെപിയുടേയും പരിവാര്‍ സംഘടനകളുടേയും എല്ലാത്തരം സമരങ്ങളുടേയും മുന്‍ നിരയിലും ഉണ്ടായിരുന്നു.
വര്‍ഷങ്ങളോളം കുവൈറ്റിലായിരുന്ന ശാന്താ മാധവന്‍ തിരിച്ചെത്തിയ ശേഷമാണ് ബിജെപിയോട് അടുക്കുന്നത്. നഗരസഭാ തെരഞ്ഞെടുപ്പില്‍ കുറവന്‍കോളം വാര്‍ഡില്‍ സ്ഥാനാര്‍ത്ഥിയായി. പിന്നീട് പാര്‍ട്ടി ഏല്‍പിച്ച വിവിധ ചുമതലകള്‍ വഹിച്ചു.
കന്യാകുമാരി ജില്ലയിലെ തിരുവാട്ടറിലാണ് ജനിച്ച ശാന്ത തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷംകമുകറ കുടുംബം നടത്തുന്ന തിരുവട്ടാര്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപികയായി. വിവാഹത്തിനുശേഷമാണ് ഭര്‍ത്താവ് മാധവനൊപ്പം കുവൈറ്റിലേയക്ക് പോയത്. കുവൈത്തില്‍ ലോജിസ്റ്റിക് കണ്‍സള്‍ട്ടന്റ് ആയ മോഹന്‍ ജനാര്‍ദ്ദനന്‍, ശ്രീ ശ്രീ രവിശങ്കറിന്റെ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സജീവ സംഘാടക ഉഷ മാധവന്‍, മീര പിള്ള, കലാ മാധവന്‍ എന്നിവരാണ് മക്കള്‍. വീണ ജനാര്‍ദ്ദനന്‍, കേണല്‍ പ്രസാദ്പിള്ള, അഡ്വ എസ് കെ കുമാര്‍ എന്നിവര്‍ മരുമക്കളും















