കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് ഭീകരരുമായുള്ള ബന്ധം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതി കെ.ടി. റമീസിന്റെ ഇതര സംസ്ഥാനങ്ങളിലെ ബന്ധങ്ങള്‍ വിപുലമാണെന്നാണ് എന്‍ഐഎയുടെ അന്വേഷണത്തിലും തെളിയുന്നത്.
കള്ളക്കടത്തു വസ്തുക്കള്‍ ഭീകര സംഘടനകള്‍ക്ക് എത്തിച്ചാല്‍ കൂടുതല്‍ വരുമാനം കിട്ടുമെന്നതിനാല്‍ ഇതിനാണ് റമീസ് മുന്‍ഗണന നല്‍കിയത്. പല സംഘടനകള്‍ക്കും ഇയാള്‍ കള്ളക്കടത്തു വസ്തുക്കള്‍ എത്തിച്ചു. റമീസിന്റെ ഗ്രൂപ്പും, സ്വര്‍ണം ആന്ധ്രയിലും മഹാരാഷ്ട്രയിലും എത്തിക്കുന്ന മറ്റൊരു പ്രൊഫഷണല്‍ കള്ളക്കടത്തു ഗ്രൂപ്പുമുണ്ട്. 20 വര്‍ഷമായി ഇവര്‍ പരസ്പര സഹകരണത്തിലാണ്.
മലപ്പുറം കേന്ദ്രീകരിച്ച് സ്വര്‍ണക്കള്ളക്കടത്തും ചന്ദനക്കടത്തും നടത്തുന്നവരെ നിയന്ത്രിച്ചിരുന്നത് എ. മുഹമ്മദ്, ബന്ധു ഹംസ, വെള്ളുമ്പ്രത്തുള്ള എ. മുഹമ്മദ് എന്നിവരായിരുന്നു. 1990 കാലത്ത് ഇവര്‍ക്കെതിരേ റവന്യൂ ഇന്റലിജന്‍സ് നിരവധി കേസുകളെടുത്തിരുന്നു. പക്ഷേ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവര്‍ തലയൂരി. ഇവരാണ് 2015 വരെ മലപ്പുറം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. ഇതിലൊരാള്‍ പിന്നീട് എസ്ഡിപിഐയില്‍ ചേര്‍ന്നു, സ്ഥാനാര്‍ഥിയുമായി.
ബിസിനസ് അടുത്ത തലമുറ ഏറ്റെടുത്തതോടെ കള്ളക്കടത്തിനപ്പുറം ഭീകര സംഘടനകളുമായുള്ള ഇടപാടുകളുമായി. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള എടക്കണ്ടം സെയ്തലവി, കെ.ടി. റമീസ് എന്നിവരുടെ ഇടപാടുകളില്‍ നേരത്തെ പറഞ്ഞവരില്‍ ഒരാളുടെ മകന് പങ്കാളിയായി. ആന്ധ്രയിലും മഹാരാഷ്ട്രയിലുമുള്ള ഇടപാടുകള്‍ ഇയാളാണ് നടത്തുന്നത്. മുമ്പ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ബഷീര്‍ മറ്റൊരു ഇടപാട് സംഘത്തെ നയിക്കുന്നു. ഇയാളെ അഞ്ചു കൊല്ലം മുമ്പ് പിടികൂടിയിരുന്നു.
ആന്ധ്രയിലെ നെല്ലൂര്‍, മഹാരാഷ്ട്രയിലെ സാംഗ്ലി എന്നിവിടങ്ങളിലാണ് കേരളം കേന്ദ്രീകരിച്ചുള്ള കള്ളക്കടത്തു വസ്തുക്കളില്‍ നല്ലൊരു പങ്ക് എത്തുന്നത്. കശ്മീര്‍, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീവ്ര-ഭീകര സംഘടനകള്‍ക്ക് കള്ളക്കടത്തു സംഘവുമായുള്ള ബന്ധങ്ങള്‍ സംബന്ധിച്ച റമീസിന്റെ മൊഴികളില്‍നിന്ന് എന്‍ഐഎയ്ക്ക് കിട്ടുന്ന വിവരങ്ങള്‍ ആ സംസ്ഥാനങ്ങളിലും അന്വേഷണങ്ങള്‍ക്ക് വഴി തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: