വടകര: റോഡരികില്‍ കഞ്ചാവ് ചെടി. വടകര എക്സൈസ് സംഘം പിടിച്ചെടുത്ത് അന്വേഷണമാരംഭിച്ചു. നടക്കുതാഴ 110 കെവി. സബ് സ്റ്റേഷനു സമീപത്തുള്ള ജന സേവന കേന്ദ്രത്തിന് മുന്‍വശത്ത് റോഡരികിലാണ് കഞ്ചാവ് ചെടി കാണപ്പെട്ടത്. രണ്ടു മാസം വളര്‍ച്ചയുള്ള കഞ്ചാവ് ചെടിക്ക് ഒരു മീറ്ററിലേറെ ഉയരമുണ്ട്. ഇല കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ ചിത്രമെടുത്ത് ഗുഗിളില്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് വ്യക്തമായത്. തുടര്‍ന്ന് എക്സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍, പ്രിവന്റിവ് ഒഫിസര്‍ പ്രമോദ് പുളിക്കുല്‍, സിവില്‍ എക്സൈസ് ഒഫിസര്‍മാരായ അബ്ദുള്‍ സമദ്, സി.വി. സന്ദീപ് എന്നിവര്‍ സ്ഥലത്തെത്തി കഞ്ചാവ് ചെടി പിഴുത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: