ഇടുക്കി: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 7 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേ സമയം ഇന്നലെ 32 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.
ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവര്‍ 817 ആയി ഉയര്‍ന്നു. ഇതില്‍ മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജൂലൈയില്‍ മാത്രം 697 പേര്‍ക്കാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. ഇതുവരെ ആകെ 469 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 345 പേരാണ് ചികിത്സയിലുള്ളത്.
എറണാകുളം-5, തിരുവനന്തപുരം- 1, കോട്ടയം-3, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ നാല് പേര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ഇന്നലെ മാത്രം 463 പേരുടെ സാമ്പിളാണ് ശേഖരിച്ചത്. ഇതടക്കം 783 പേരുടെ ഫലം ഇനിയും വരാനുണ്ട്. ഇതുവരെ ആകെ 23734 സ്രവ സാമ്പിള്‍ ശേഖരിച്ചു.
ഉറവിടം വ്യക്തമല്ല
1. കരിങ്കുന്നം സ്വദേശി(61). ചികിത്സ ആവശ്യത്തിനായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോയിരുന്നു.
2. രാജകുമാരി സ്വദേശി(34).
സമ്പര്‍ക്കം
3. ദേവികുളം സ്വദേശി(37).
4. ഇടവെട്ടി സ്വദേശി(47).
5. വണ്ണപ്പുറം സ്വദേശി(75).
6. വണ്ണപ്പുറം സ്വദേശിനി(73)
7. വട്ടവട സ്വദേശി(57).
ആഭ്യന്തര യാത്ര
8. ബൈസണ്‍വാലി സ്വദേശി(28). ബാംഗ്ലൂര്‍.
9. ബൈസണ്‍വാലി സ്വദേശി(27). ബാംഗ്ലൂര്‍.
10. കരുണാപുരം സ്വദേശിനി(40). ഗൂഡല്ലൂര്‍.
11. കട്ടപ്പന കടമാക്കുഴി സ്വദേശി(52). നാഗാലാന്‍ഡ്
12. നെടുങ്കണ്ടം സ്വദേശി(51). കോയമ്പത്തൂര്‍
13. രാജകുമാരി സ്വദേശി(21). തമിഴ്‌നാട് (ബോഡി)
വിദേശത്ത് നിന്നെത്തിയത്
14. അയ്യപ്പന്‍കോവില്‍ സ്വദേശി(24). ദുബായ്.
രോഗമുക്തി ലഭിച്ചവര്‍
1. പൊന്‍മുടി സ്വദേശിനി(38), 2. പൊന്‍മുടി സ്വദേശി(44), 3. ദേവികുളം സ്വദേശിനി(24), 4. പൈനാവ് സ്വദേശി(53), 5. പൈനാവ് സ്വദേശി(39), 6. വണ്ടന്‍മേട് സ്വദേശിനി(51), 7. പൈനാവ് സ്വദേശിനി(50), 8. അടിമാലി സ്വദേശി(7), 9. ഇരുമ്പുപാലം സ്വദേശി(5), 10. കരിങ്കുന്നം സ്വദേശി(39), 11. രാജാക്കാട് സ്വദേശിനി(29), 12. മുള്ളരിങ്ങാട് സ്വദേശി(70), 13. വണ്ണപ്പുറം സ്വദേശി(58), 14. കരിങ്കുന്നം സ്വദേശിനി (65), 15. രാജാക്കാട് സ്വദേശി(58), 16. രാജാക്കാട് സ്വദേശിനി(65), 17. ഉടുമ്പന്‍ചോല സ്വദേശിനി(25), 18. രാജാക്കാട് വക്കാസിറ്റി സ്വദേശി(62), 19. വക്കാസിറ്റി സ്വദേശി(35), 20. വക്കാസിറ്റി സ്വദേശി(66)
21. ഇടവെട്ടി സ്വദേശി(17), 22. നെടുങ്കണ്ടം സ്വദേശി(38), 23. മുള്ളരിങ്ങാട് സ്വദേശി(52), 24. മുള്ളരിങ്ങാട് സ്വദേശി(53), 25.
പുല്ലുമേട് സ്വദേശി(57), 26. കുമളി സ്വദേശിനി(64), 27. കൊച്ചുപൈനാവ് സ്വദേശിനി(55), 28. കരിമ്പന്‍ സ്വദേശി(58), 29. രാജാക്കാട് സ്വദേശി(55), 30. ഗാന്ധിനഗര്‍ കോളനി സ്വദേശിനി(90), 31. ഇരുമ്പുപാലം സ്വദേശിനി(52), 32. ഉപ്പുതറ സ്വദേശിനി(30).
കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കി
തൊടുപുഴ: സമ്പര്‍ക്കം മൂലം കൊറോണ രോഗവ്യാപനം ഉണ്ടാകുവാനുള്ള സാധ്യത കണക്കിലെടുത്ത് രോഗവ്യാപനം ഒഴിവാക്കുന്നതിനായി രാജകുമാരി ഗ്രാമപഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
പ്രസ്തുത വാര്‍ഡുകളില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. ഇവ കൂടാതെ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരുന്നതാണ്.
1. കഞ്ഞിക്കുഴി- 2, 3, 7, 13, 14
2. വാഴത്തോപ്പ്- എല്ലാ വാര്‍ഡുകളും
3. വണ്ണപ്പുറം- എല്ലാ വാര്‍ഡുകളും
4. മൂന്നാര്‍- 19
5. കട്ടപ്പന മുനിസിപ്പാലിറ്റി – 15, 16
6. വാത്തിക്കുടി- 2, 3
7. കാമാക്ഷി- 10, 11, 12
8. കരിങ്കുന്നം- 1, 7, 8
9. ഇടവെട്ടി- 1, 11, 12, 13
10. വണ്ടന്‍മേട്- 2, 3
11. കൊന്നത്തടി- 1, 18
12. ഏലപ്പാറ- 11, 12, 13
13. ശാന്തമ്പാറ- 4, 5, 11, 12, 13
14. പീരുമേട്- 2, 6, 7, 10, 11, 12 വാര്‍ഡുകള്‍.
പ്രവര്‍ത്തനസമയം നിജപ്പെടുത്തി
മൂന്നാര്‍: മൂന്നാര്‍ പഞ്ചായത്തിലെ 9, 10, 19 വാര്‍ഡുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ഈ മാസം പത്ത് വരെ രാവിലെ 9 മുതല്‍ 1 മണി വരെ മാത്രമായി നിജപ്പെടുത്തി. ഈ വാര്‍ഡുകളിലെ ഹോട്ടലുകള്‍ക്ക് പാഴ്‌സല്‍ വിതരണത്തിനായി മാത്രം രാവിലെ 9 മണി മുതല്‍ വൈകിട്ട് 7 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം. ഇളവ് തട്ടുകടകള്‍ക്ക് ബാധകമായിരിക്കില്ല. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.
തൊടുപുഴയിലെ നിയന്ത്രണങ്ങള്‍ തുടരും
തൊടുപുഴ: തൊടുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ വഴിയോരകച്ചവടങ്ങളുടെയും മത്സ്യമാര്‍ക്കറ്റുകളുടെയും പ്രവര്‍ത്തനങ്ങളുടെ നിരോധനം ഈ മാസം 10 വരെ ദീര്‍ഘിപ്പിച്ചു. മുനിസിപ്പല്‍ പരിധിയിലെ മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ പ്രവര്‍ത്തിക്കാം. തട്ടുകടകള്‍ ഒഴികെയുള്ള ഹോട്ടലുകള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ തുറന്ന് രാത്രി 8 മണി വരെ പാഴ്‌സല്‍ വിതരണത്തിന് മാത്രമായും പ്രവര്‍ത്തിക്കാം. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവയ്‌ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇന്നലെ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: