Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഭീകരസാന്നിദ്ധ്യം: വോട്ട് ബാങ്കിന് വേണ്ടി പോലീസ് റിപ്പോര്‍ട്ട് പൂഴ്‌ത്തി പിണറായി സര്‍ക്കാര്‍; സംസ്ഥാനത്തെ വിളനിലമാക്കി ഭീകരര്‍

റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷവും ഭീകരവാദ സാന്നിദ്ധ്യം പലകുറി കേരളത്തില്‍ ഉണ്ടായി. കളിയിക്കാവിള എസ്‌ഐയുടെ കൊലപാതകം, കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്, സാമൂഹിക മാധ്യമം വഴി അപ്രഖ്യാപിത ഹര്‍ത്താല്‍, സിഐഎ പ്രക്ഷോഭം, സ്വര്‍ണ്ണക്കടത്ത് തുടങ്ങി നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറുമ്പോഴും സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ട് പുറത്തുവിടാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Aug 2, 2020, 02:20 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകരരുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന പോലീസ് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി എടുത്തില്ല. യമനിലേക്ക് കുടിയേറിയവരില്‍ മലയാളികളുണ്ടെന്ന കേന്ദ്ര വിദേശ മന്ത്രാലയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാസര്‍കോട് പോലീസ് അന്വേഷണം നടത്തിയത്. കാസര്‍കോട് ജില്ലയില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ യമനിലേക്ക് കുടിയേറുന്നെന്നും ഇതിനെല്ലാം ഭീകരവാദസ്വഭാവമുണ്ടെന്നത് അന്വേഷിക്കണമെന്നുമുള്ള റിപ്പോര്‍ട്ടാണ് കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി നല്‍കിയത്. ഈ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവി പിണറായി സര്‍ക്കാരിന് കൈമാറിയെങ്കിലും ഫയല്‍ പിന്നെ വെളിച്ചം കണ്ടില്ല.

ഇത്രയേറെ അടിയന്തര പ്രാധാന്യമുള്ള റിപ്പോര്‍ട്ടാണ് ഇടതു സര്‍ക്കാര്‍ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മറച്ച് വച്ചത്. റിപ്പോര്‍ട്ട് കൈമാറിയതിന് ശേഷവും ഭീകരവാദ സാന്നിദ്ധ്യം പലകുറി കേരളത്തില്‍ ഉണ്ടായി. കളിയിക്കാവിള എസ്‌ഐയുടെ കൊലപാതകം, കൊല്ലത്ത് പാക്കിസ്ഥാന്‍ നിര്‍മ്മിത വെടിയുണ്ടകള്‍ കണ്ടെത്തിയത്, സാമൂഹിക മാധ്യമം വഴി അപ്രഖ്യാപിത ഹര്‍ത്താല്‍, സിഐഎ പ്രക്ഷോഭം, സ്വര്‍ണ്ണക്കടത്ത്  തുടങ്ങി നിരവധി സംഭവ വികാസങ്ങള്‍ അരങ്ങേറുമ്പോഴും സംസ്ഥാന ആഭ്യന്തര വകുപ്പിന് ലഭിച്ച റിപ്പോര്‍ട്ട് പുറത്തുവിടാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ല.

ഭീകരവാദം സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുന്നു എന്നതിന് മറ്റൊരു സ്ഥിരീകരണം ആവശ്യമില്ലെന്നിരിക്കെ കേന്ദ്രസര്‍ക്കാറിന്റെ മുന്നറിയിപ്പും പോലീസിന്റെ റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു. ഇത് സംസ്ഥാനത്തെ സൈ്വര്യവിഹാരം നടത്താനുള്ള കേന്ദ്രമാക്കി ഭീകരര്‍ തെരഞ്ഞെടുക്കുന്നതിന് പ്രേരണയായി. യമനില്‍ പോയവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് നടപടി എന്ന നിലയ്‌ക്ക് ആകെ ഉണ്ടായത്. കേരളത്തില്‍ ഐഎസ് സാന്നിദ്ധ്യമുണ്ടെന്നും ഇതിന്റെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശ അന്വേഷണ ഏജന്‍സികള്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ അവസരത്തിലാണ് 2018ല്‍ കാസര്‍കോട് എസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്.

ഭീകരവാദത്തിനായി കാസര്‍കോട് ജില്ലയില്‍ നിന്നും യമനിലേക്ക് കുടിയേറിയവരില്‍ 10 പേരുടെ പട്ടിക റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം പട്ടികയിലെ മൂന്നു പേര്‍ എപ്രകാരമാണ് യമനിലേക്ക് കടന്നതെന്ന വിവരമില്ല. അഞ്ചു പേര്‍ക്ക് വിദേശത്ത് താമസിക്കാനുള്ള അനുമതി രേഖകളില്ലാതെയാണ് എത്തപ്പെട്ടതെന്നതും റിപ്പോര്‍ട്ടിലെ ശ്രദ്ധേയ ഭാഗമാണ്. ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെ വിദേശത്ത് എത്തിക്കുന്ന ഏജന്റുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് ഇതിലൂടെ വ്യക്തമാകുന്നത്.  

കേന്ദ്ര വിദേശ മന്ത്രാലയം 2017 ഒക്‌ടോബര്‍ 26ന് നല്‍കിയ അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി 2018 ജൂലൈ 25ന് റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് കൈമാറുന്നത്. 2016 മുതല്‍ സംസ്ഥാനത്ത് നിന്നും ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി അഫ്ഗാനിസ്ഥാന്‍ വഴി യമനിലേക്ക് നിരവധി പേര്‍ എത്തപ്പെട്ടിട്ടുണ്ട്. ഇസ്ലാമിക ആശയങ്ങള്‍ പഠിപ്പിക്കുന്നു എന്ന വ്യാജേന വിവിധ സ്ഥാപനങ്ങള്‍ ഭീകരവാദം പ്രചരിപ്പിക്കുന്നുണ്ട്. 

നിലവില്‍ യമനിലേക്ക് കടന്നവര്‍ക്ക് ഇത്തരം സ്ഥാപനങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2016ല്‍ കാസര്‍കോട് ജില്ലയില്‍ തിരോധാനം സംബന്ധിച്ച ഒമ്പതു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചന്ദേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ ത്രിക്കരിപ്പൂര്‍, പടന്ന പ്രദേശങ്ങളില്‍ നിന്ന് മാത്രം പത്ത് പുരുഷന്‍മാരും നാലു സ്ത്രീകളും മൂന്നു കുട്ടികളും ഭീകരവാദപ്രവര്‍ത്തനത്തിന് യമനില്‍ പോയതായി കണ്ടെത്തി. 2018 ജൂണില്‍ സമാനസ്വഭാവത്തില്‍ രണ്ട് കുടുംബങ്ങളെ കാണാതായെന്ന പരാതിയും പോലീസിനു ലഭിച്ചു. ഇവരും ഐഎസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി  സ്ഥിരീകരിച്ചിരുന്നു.

Tags: islamistsഡിജിപിസിഐഎkeralaSocial MediaPinarayi Vijayanisiterrorismസ്വര്‍ണകടത്ത്ലോക്സഭpakistanelectionterroristsപോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം,ചെറ്റപ്പുര പാവപ്പെട്ടവന്റെ വീട്: ജി സുധാകരന്‍,9 തവണ മത്സരിച്ച പിണറായിയാണ് കുറ്റപ്പെടുത്തുന്നത്

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.