അഞ്ചല്‍: അഞ്ചല്‍ പഞ്ചായത്തംഗമായ വനിതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ വാര്‍ഡില്‍ നേരത്തേ കോവിഡ് പോസിറ്റീവായ രോഗികള്‍ ഉണ്ടായിരുന്നു. മത്സ്യവ്യാപാരിയില്‍ നിന്നുള്ള രോഗവ്യാപനം ഈ മേഖലയില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തശേഷം ഇവര്‍ അഞ്ചല്‍ കുടുംബാ രോഗ്യകേന്ദ്രത്തിലടക്കം പ്രവര്‍ത്തനനിരതയായിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് മനസിലായിട്ടില്ല. ഇവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലായ നിരവധി ആളുകള്‍ നിരീക്ഷണത്തിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: