കൊട്ടാരക്കര: തമിഴ്നാട്ടില്‍ നിന്നും പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കൊണ്ടുവന്ന രണ്ടുലക്ഷം രൂപയുടെ പാന്‍പരാഗുമായി തമിഴ്നാട് സ്വദേശികളായ രണ്ടു യുവാക്കളെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തമിഴ്നാട്ടിലെ ആലംകുളം ശാന്താറാം മാരിയമ്മന്‍ തെരുവില്‍ വൈദ്യലിംഗം (29), മുരുകന്‍ (29) എന്നിവരാണ് പിടിയിലായത്.
അസി. എക്സൈസ് കമ്മീഷണര്‍ ബി. സുരേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്. 3200 പായ്ക്കറ്റ് പാന്‍പരാഗ് ശേഖരമാണ് കണ്ടെത്തിയത്. ആലംകുളത്ത് നിന്നും കൊല്ലം കണ്ണനെല്ലൂരിലേക്ക് പച്ചക്കറിയുമായി വന്നതാണ് ലോറി. എക്‌സൈസ് സിഐ ബി. നിസാമുദ്ദീന്‍, സിപിഒമാരായ അശ്വത്, ഷാജി, വിഷ്ണു, അനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക