കോട്ടയം: വൈദ്യുതി ബോര്‍ഡിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. കെ ഹാക്കേഴ്സ് എന്നപേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് സൈറ്റില്‍ നുഴഞ്ഞു കയറ്റം നടത്തിയിരിക്കുന്നത്. എന്നാല്‍ ഹാക്കിങ്ങല്ല, ഉപയോക്താക്കള്‍ക്കുള്ള ഒരു സൗകര്യം ആരോ ദുരുപയോഗം ചെയ്തതാണെന്ന് കെ എസ് ഇ ബി ചെയര്‍മാന്‍ എന്‍ എസ് പിള്ള പറഞ്ഞു.
ഉപയോക്താക്കള്‍ക്ക് ഓണ്‍ലൈനായി ബില്ലടയ്‌ക്കാനും പഴയ ബില്‍വിവരങ്ങള്‍ ലഭ്യമാക്കാനുമുള്ള ഓപ്ഷനിലാണ്് നുഴഞ്ഞുകയറ്റം നടത്തിയിരിക്കുന്നത്. വൈദ്യുതി ഉപയോക്താക്കളുടെ വിവരങ്ങള്‍, ഫോണ്‍ നമ്പരുകള്‍, വൈദ്യുതി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവയാണ് ഈ ഓപ്ഷനില്‍നിന്ന് ലഭിക്കുക. ഇതു ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് അധികൃതര്‍ ഈ സൗകര്യം ബ്ലോക്കുചെയ്തിട്ടുണ്ട്.
ഉപയോക്താക്കള്‍ക്കുള്ള ഒരു സൗകര്യം നഷ്ടപ്പെടുത്തിയെന്നതല്ലാതെ ഇതില്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന നിലപാടിലാണ് ബോര്‍ഡ് അധികൃതര്‍. ഇതുസംബന്ധിച്ച് പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ബില്ലടയ്‌ക്കുന്നതിനും പഴയ ബില്ല് ലഭ്യമാക്കുന്നതിനും സുരക്ഷിതമായ മറ്റു മാര്‍ഗ്ഗങ്ങളേപ്പറ്റി ബോര്‍ഡ് അലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ഉള്ള 3 ലക്ഷം ആള്‍ക്കാരുടെ വിവരങ്ങള്‍ തങ്ങള്‍ എടുത്തുവെന്നുംഇ വിവരങ്ങളുടെ ഇന്നത്തെ മാര്‍ക്കറ്റ് വില അഞ്ച് കോടിക്ക് മുകളില്‍ ഉണ്ട് കെ ഹാക്കേഴ്സ് വ്യക്തമാക്കി. വൈദ്യുതിമന്ത്രി എംഎം മണിയെയും ഹാക്കേഴ്സ് ഫേസ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
KSEB
K Hackers 9 ആമത് എത്തിയത് മണി ആശാന്റെ KSEB യിൽ ആണ് .. അകത്തോട്ടു കാലെടുത്തു വെയ്‌ക്കാൻ തുടങ്ങിയപ്പോഴേക്കും പറഞ്ഞു എന്തിനാ അകത്തുകേറുന്നേ ഞങ്ങള്‍ ഒരു തുറന്ന പുസ്തക മല്ലേ എന്ന് . മണി ആശാൻ പിന്നെ കള്ളം പറയില്ലല്ലോ അല്ലെ ???? ? എന്നാൽ പിന്നെ സത്യമാണോ എന്നറിയാന്‍ കിട്ടിയ വിവരങ്ങള്‍ൾ ഒന്നു നോക്കി … സത്യം ആണ് ആശാൻ പറഞ്ഞത്, ഒരു ഉപഫോക്താവിന്റെ എല്ലാ വിവരവും പുറത്തു കിട്ടുന്നുണ്ട് . ഇത്രയും വിവരങ്ങള്‍ മണി ആശാൻ KSEB section office ൽ കൊടുത്തിരിക്കുന്ന application ൽ കൊടുക്കുന്നുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ഒരു KSEB ഓഫീസില്‍ വിളിച്ചു .. ഉത്തരം ഇല്ല എന്നാരുന്നു …
എന്നാൽ പിന്നെ കുറച്ചു വിവരങ്ങള്‍ എടുക്കാം എന്ന് കരുതി … അങ്ങനെ കേരളത്തില്‍ ഉള്ള 3 ലക്ഷം ആൾക്കാരുടെ വിവരങ്ങള്‍ എടുത്തു . എന്നിട്ടും KSEB അണ്ണൻ മാര് അതറിഞ്ഞില്ല … ഇ വിവരങ്ങളുടെ ഇന്നത്തെ മാർക്കറ്റ് വില 5 കോടിക്ക് മുകളിൽ ഉണ്ട് . വിവരങ്ങൾ വിൽക്കുന്നത് K Hackers ന്റെ ലക്ഷ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് 3 ലക്ഷം വിവര ശേഖരണം കൊണ്ട് നിർത്തി പക്ഷെ …..
3 മാസം സമയം നൽകുന്നു software architecture മാറ്റുന്നതിന് വേണ്ടി .. അല്ലെങ്കിൽ ഡാറ്റ ലോസ് ഉണ്ടാകുന്നതാണ് . ആര് Design ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് 3 മാസം ടൈം തന്നത് “Redesign” ചെയ്യാൻ .
K Hackers ന്റെ ഒരു ഫ്രീ അപ്ലിക്കേഷൻ ഇതിന്റെ കൂടെ അറ്റാച്ച് ചെയുന്നു windows application ആണ് ഫ്രീ ആയി ഉപയോഗിച്ചോളൂ (Good for ….. Kseb bill desk) …
https://drive.google.com/drive/folders/1Gslhe62M6iTmroKPPe5G12x550qfuD-t?usp=sharing
എടുത്ത വിവരങ്ങളിൽ കുറച്ചു താഴെയുള്ള ലിങ്ക്ൽ പോയി കാണാവുന്നതാണ് …[ കൺസ്യൂമർ നമ്പർ, അടക്കാനുള്ള തുക, ജില്ല, പേര് ] ഇതിൽ നിങ്ങളുടെ പേരു ഇല്ലങ്കിൽ ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്തു കൺസ്യൂമർ നമ്പറോ , മൊബൈല്‍ നമ്പറോ കൊടുത്തു നോക്കാവുന്നതാണ് .
https://docs.google.com/spreadsheets/d/1bv5slReXu4kW6mY7-nvGlhw9HdSolpMHoQ-uQZjMoQ4/edit?usp=sharing
സമയം ചെലവഴിച്ചത് : 3 മണിക്കൂർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: