കിളിമാനൂര്‍: കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ മൂന്ന് പോലീസുകാര്‍ക്ക് കൂടി കൊറോണ. കഴിഞ്ഞ ദിവസം കേശവപുരം സിഎച്ച്സിയില് നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മാല മോഷണ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിയുമായി ബന്ധപ്പെട്ട പോലീസുകാരെ തട്ടത്തുമല, കേശവപുരം എന്നിവിടങ്ങളില്‍ സ്രവപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
ഇതില്‍ തട്ടത്തുമലയില്‍ പരിശോധന നടത്തിയ ഒരു പോലീസുകാരന് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു. കേശവപുരത്ത് കഴിഞ്ഞ ദിവസം പരിശോധിച്ച റിസള്‍ട്ടിലാണ് മൂന്ന് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചതായി റൂറല്‍ എസ്പി അറിയിച്ചു.
അതേസമയം കൊറോണ സ്ഥിരീകരിച്ച പ്രതിയുമായി പ്രൈമറി കോണ്ടാക്ടില് ഉള്ള മുഴുവന്‍ പേരെയും ക്വാറന്റൈനില്‍ പ്രവേശിപ്പിക്കാതെ ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് ആരോപണമുണ്ട്.
എന്നാല്‍ പ്രതിയുമായി പ്രൈമറി കോണ്ടാക്ടുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ക്വാറന്റൈനില്‍ പ്രവേശിച്ചതായും സിഐ, എസ്ഐ തുടങ്ങിയവര്‍ ക്വാറന്റൈനില്‍ ആണെന്നും പോലീസ് സ്റ്റേഷന് അണുനശീകരണം നടത്തി സമീപപ്രദേശങ്ങളിലെ സ്റ്റേഷനുകളിലെ പോലീസുകാരെ നിയോഗിച്ച് സ്റ്റേഷന്റെ പ്രവര്‍ത്തനം നടത്തുമെന്നും ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: