മുംബൈ: യുഎഇയില്‍ നടക്കുന്ന പതിമൂന്നാമത് ഐപിഎല്ലില്‍ തന്നെ കമന്റേറ്ററാക്കണമെന്ന് മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന് സഞ്ജയ് മഞ്ചരേക്കര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിനോട് അഭ്യര്‍ത്ഥിച്ചു. നേരത്തെ ബിസിസിഐ കമന്റേറ്റര്‍മാരുടെ പാനലിലുണ്ടായിരുന്ന മഞ്ചരേക്കറെ ഈ വര്‍ഷം മാര്‍ച്ചിലാണ് പാനലില്‍ നിന്ന് ഒഴിവാക്കിയത്. മാര്‍ച്ചിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് തൊട്ടു മുമ്പാണ് മഞ്ചരേക്കറെ ബിസിസിഐ ഒഴിവാക്കിയത്.
ഇ മെയില്‍ സന്ദേശത്തിലൂടെയാണ് മഞ്ചരേക്കര്‍ തന്നെ വീണ്ടും കമന്റേറ്ററായി പരിഗണിക്കണമെന്ന് ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചത്. ബിസിസിഐയുടെ മാര്‍നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാമെന്ന് മഞ്ചരേക്കര്‍ സന്ദേശത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
സെപ്തംബര്‍ 19 മുതല്‍ നവംബര്‍ എട്ട് വരെയാണ് പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് യുഎഇയില്‍ നടക്കുന്നത്. കൊറോണ വ്യാപനത്തെ തുടര്‍ന്നാണ് ഐപിഎല്‍ യുഎഇയില്‍ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: