അയോധ്യയില്‍ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം തന്റെ ജീവിതകാലത്ത് തന്നെ തുടക്കം കുറിക്കുന്ന സാഹചര്യമുണ്ടായത് മുന്‍ ജന്മസുകൃതമായി കരുതുകയാണ് ഉദുമ പരിയാരത്തെ 74 കാരനായ പി.വി.നാരായണന്. 1990 ല്‍ പയ്യന്നൂര്‍ സംഘ ജില്ലയില്‍ ഉദുമ താലൂക്കില്‍ നിന്ന് കര്‍സേവയില്‍ പങ്കെടുത്ത് പോലീസിന്റെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഇദ്ദേഹം.
അന്ന് ബിജെപി ഉദുമ മണ്ഡലം സെക്രട്ടറിയെന്ന ചുമതല വഹിക്കുകയായിരുന്നു. ശിലാന്യാസ ചടങ്ങില്‍ പങ്കെടുക്കാനായി ജില്ലയില്‍ നിന്നുള്ളവര്‍ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ ഉത്തര പ്രദേശ് സര്‍ക്കാരിന്റെ പോലീസ് തങ്ങളെ അറസ്റ്റ് ചെയ്യുകയും ബുന്ധല്‍ ഖണ്ഡ് കോളേജില്‍ പ്രത്യേക ജയിലില്‍ പാര്‍പ്പിക്കുകയുമായിരുന്നു. എല്ലാ ദിവസവും പ്രദേശത്തെ സ്വയം സേവകര്‍ ഭക്ഷണവുമായി ജയിലെത്തുമായിരുന്നു. ഒരു ദിവസം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പുറത്ത് നിന്ന് ഭക്ഷണം കൊണ്ട് വരുന്നത് നിഷേധിച്ചു. ഇതേ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് വന്ന സ്വയം സേവകരും പോലീസും തമ്മില്‍ വക്കേറ്റമുണ്ടായി.
ഇതൊന്നുമറിയാതെ തന്റെ കൂടെ ഉണ്ടായിരുന്ന 9 സഹപ്രവര്‍ത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ 4 മണിയോടെ പോലീസ് സംഘം ജയിലിലേക്ക് ഇരച്ചു കയറുകയും ക്രൂരമായ മര്‍ദ്ദനങ്ങളും ലാത്തിച്ചാര്‍ജും നടത്തുകയുമായിരുന്നു. കിടക്കുകയായിരുന്ന തന്റെ വയറി നാട് ഷൂസിട്ട കാലുകൊണ്ട് പോലീസ് അതിക്രൂരമായി ചവിട്ടുകയായിരുന്നു.
മനസില്‍ ഭഗവാന് ശ്രീരാമചന്ദ്രനും രാമമന്ത്രവും മാത്രമായിരുന്നതിനാല്‍ ഒന്നും മനസില്‍ തട്ടിയിരുന്നില്ല. അന്ന് കിട്ടിയ മര്‍ദ്ദനം കാരണം ശരീരിക വിഷമതകള്‍ തന്നെ അലട്ടുന്നുണ്ടെങ്കിലും രാമക്ഷേത്രമുയരാന്‍ പോകുന്നതില്‍ അതീവ സന്തുഷ്ടനാണെന്ന് പി.വി.നാരായണന് പറയുന്നു. തന്റെ ഈ ജന്മത്തില് തന്നെ രാമക്ഷേത്രം പൂര്‍ത്തിയാകുമെന്നും അത് കാണാനുള്ള ഭാഗ്യം ശ്രീരാമ ഭഗവാന് ഉണ്ടാക്കിത്തരുമെന്നും ഉള്ള പ്രത്യാശയിലാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: