അയോധ്യ: രാമക്ഷേത്രത്തിനായുള്ള പോരാട്ടത്തില്‍ കര്‍സേവകര്‍ക്ക് എന്നും ആവേശമായിരുന്നു ‘രാം ലാലാ ഹം ആയേംഗേ, മന്ദിര്‍ വഹി ബനായേംഗേ’ എന്ന മന്ത്രം. രാമക്ഷേത്ര നിര്‍മാണം ആഗസ്റ്റ് 5ന് ആരംഭിക്കുമ്പോള്‍ ആവേശകരമായ മന്ത്രത്തിന്റെ ഉപജ്ഞാതാവ് ബാബ സത്യനാരായണന് മൗര്യക്കിത് ധന്യതയുടെ നിമിഷം.
മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹം 1986ല്‍ ഉജ്ജ്വയിനില്‍ നടന്ന അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലാണ് ആദ്യമായി ഈ മന്ത്രം മുഴക്കുന്നത്. അന്ന് ഉയര്‍ത്തിയ ആ മന്ത്രം ഇന്ന് യാഥാര്‍ത്ഥ്യമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യ കര്‍സേവക് മൂവ്മെന്റിന്റെ പ്രചാര്‍ പ്രമുഖായി പിന്നീട് മൗര്യ. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പിന് കീഴില്‍ രാമക്ഷേത്ര പോരാട്ടത്തിന്റെ ചിത്രങ്ങളും പെയിന്റിങ്ങുകളുമായി എക്സിബിഷന് ഒരുക്കുന്ന ജോലിയിലാണ് ബാബ ഇപ്പോള്‍.
ക്ഷേത്രനിര്‍മാണത്തിനായി സഹായങ്ങള്‍ പ്രവഹിക്കുന്നു
അയോധ്യ: രാമക്ഷേത്ര നിര്‍മാണം ആരംഭിക്കാനുള്ള പുണ്യനിമിഷത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കെ ക്ഷേത്രത്തിനായുള്ള ധസഹായങ്ങള് പ്രവഹിക്കുന്നു. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചതിന് ശേഷം മാത്രമേ സംഭാവനാശേഖരണം ഔദ്യോഗികമായി ആരംഭിക്കുകയുള്ളു.
ക്ഷേത്രനിര്‍മാണത്തിന് അഞ്ചുകോടി രൂപ നല്‍കുമെന്ന് വ്യാസപീഠം ആചാര്യന് മുരാരി ബാബു പ്രഖ്യാപിച്ചു. ഇന്നലെ കുടുംബത്തോടൊപ്പം ആയോധ്യയില്‍ ദര്‍ശനം നടത്തിയ ഉത്തര്‍ പ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ ക്ഷേത്രനിര്‍മാണത്തിനായി അശോക് സിംഘാളിന്റെയും അദ്ദേഹത്തിന്റെ ഗുരു ഗുരുജന്‍ സിങ്ങിന്റെയും കുടുംബം നല്കിയ 6.60 ലക്ഷം രൂപ ട്രസ്റ്റിന് കൈമാറി. നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 11 ലക്ഷം രൂപ വ്യക്തിപരമായി ട്രസ്റ്റിന് കൈമാറിയിരുന്നു. പാട്നയിലെ മഹവീര്‍ മന്ദിര്‍ ട്രസ്റ്റ് 10 കോടി രൂപ ക്ഷേത്രനിര്‍മാണത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ആദ്യ ഗഡുവായി രണ്ട് കോടി രൂപയും നല്കി. ഹൈദരാബാദ് ആസ്ഥാനമായുള്ള ജ്വല്ലറി ഉടമ കെ. ശ്രീനിവാസന് ഒരു കിലോ വരുന്ന സ്വര്ണശിലയാണ് നല്‍കിയത്. കഴിഞ്ഞ നാലുമാസത്തിനിടെ ഓണ്‍ലൈനായി ആറ് കോടി രൂപ ട്രസ്റ്റിന് ഭക്തരില്‍ നിന്നും ലഭിച്ചിരുന്നു.
രാജ്യത്തെ പത്ത് കോടി കുടുംബങ്ങളില്‍ നിന്ന് ഒരു രൂപ മുതല്‍ പത്ത് രൂപ വരെ ഒരോ കുടുംബത്തില്‍ നിന്നും സംഭാവന സ്വീകരിക്കുവാനാണ് വിഎച്ച്പി ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: