ഇരിട്ടി: കൊറോണാ വൈറസ് വ്യാപനം തടയാന്‍ ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ സുരക്ഷാ നടപടികള്‍ ശക്തമാക്കി. ഫാമിലേക്ക് പ്രവേശിക്കുന്ന കീഴ്പ്പള്ളി കക്കുവ, പാലപ്പുഴ, വളയംചാല്‍ എന്നീ മൂന്ന് ഗേറ്റുകളിലും പുറമെനിന്ന് എത്തുന്നവരെയും കോവിഡ് വ്യവസ്ഥ ലംഘിക്കുന്നവരെയും കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കി.
പുറമേനിന്നുള്ള ഒരാളെയും മേഖലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം. പുനരധിവാസ മേഖലയില്‍ നിന്നും പുറത്തു പോകുന്നവര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ഗതാഗത സംവിധാനം കുറഞ്ഞ ഫാമിനുള്ളില്‍ ആളുകള്‍ കൂട്ടമായി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി കര്‍ശനമാക്കിയത്. ആദിവാസി പുനരധിവാസ മിഷന്, ആറളം ഗ്രാമ പഞ്ചായത്ത്, ആറളം ഫാമിങ്ങ് കോര്പറഷന് എന്നിവയുടെ സഹകരണത്തോടെയാണ് നടപടികള്‍ കര്‍ശനമാക്കിയത്.
ഫാമില്‍ പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങളുടെയും നമ്പറും വാഹനത്തിലെ യാത്രക്കാരുടെ ഫോണ്‍ നമ്പറും മേല്‍ വിലാസവും ഇതോടൊപ്പം നല്‍കണം. മേഖലയില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ സ്വന്തമായി രജിസ്റ്റര്‍ സൂക്ഷിക്കുകയും ഫാമിനുള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കൈമാറുകയും ചെയ്യണം. പ്രദേശവാസികളില്‍ മാസ്ക്ക് ധരിക്കാത്തവരെ കണ്ടെത്തുന്നതിനും മറ്റ് പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ കണ്ടെത്തുന്നതിനുമായി ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധന നടത്തും. രാത്രി ഒന്‍മ്പത് മണിക്ക് ശേഷം ആരെയും മേഖലയിലേക്ക് പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം.
ഫാമില്‍ ഭൂമി ലഭിച്ച 3500 കുടുംബങ്ങളില്‍ 1700 ഓളം കുടുംബങ്ങളാണ് സ്ഥിര താമസമാക്കിയിരിക്കുന്നത്. പതിനായിരത്തോളം ജനസംഖ്യയുള്ള പുനരധിവാസ മേഖലയില്‍ ഇതുവരെ ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: