കണ്ണൂര്‍: ജില്ലയില്‍ 39 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. 24 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. വിദേശത്ത് നിന്ന് എത്തിയ നാല് പേര്, ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്, രണ്ട് ഡി എസ് സി ഉദ്യോഗസ്ഥര്‍, ഫയര്‍ ഫോഴ്സ് ക്ലസ്റ്ററില്‍ പെട്ട ഒരു ടെയ്ലര് എന്നിവര്‍ക്കും രോഗബാധയുണ്ടായി. ആറ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
ഖത്തറില്‍ നിന്നെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി (25), ദുബൈയില്‍ നി ന്നെത്തിയ പരിയാരം സ്വദേശി (30), ദുബൈയില്‍ നിന്നെത്തിയ ഏഴോം സ്വദേശി (26), സൗദി അറേബ്യയില്‍ നിന്നെത്തിയ ന്യൂമാഹി സ്വദേശി (64) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.ശ്രീനഗറില്‍ നിന്നെത്തിയ എരമം കുറ്റൂര്‍ സ്വദേശി (52), ബെംഗളൂരുവില്‍ നിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി (44) എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍.
പരിയാരം ഗവ മെഡിക്കല്‍ കോളേജിലെ ഒടി നഴ്സിങ്ങ് അസിസ്റ്റന്റ് കാസര്‍ഗോഡ് സ്വദേശി (42), ഒടി സ്റ്റാഫ് നഴ്സ് ചെറുതാഴം സ്വദേശി (34), നഴ്സിങ്ങ് അസിസ്റ്റന്റുമാരായ ചെറുതാഴം സ്വദേശി (44), തളിപ്പറമ്പ് സ്വദേശി (38), പെരിങ്ങോം സ്വദേശി (35), കടന്നപ്പള്ളി സ്വദേശി (43), പിഇഐഡി പരിയാരം സ്വദേശി (20), സ്റ്റാഫ് നഴ്സുമാരായ എരമം കുറ്റൂര്‍ സ്വദേശി (47), പരിയാരം സ്വദേശി (43), കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (33), ഹൗസ് സര്ജന്മാരായ കോഴിക്കോട് സ്വദേശികളായ (28), (24), തിരുവനന്തപുരം സ്വദേശി (23), എറണാകുളം സ്വദേശി (24), വളപട്ടണം സ്വദേശി (24), കുന്നോത്ത്പറമ്പ് സ്വദേശി (24), മാന്വല്‍ ലേബര്‍ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (45), ഇസിജി ടെക്നീഷ്യന് കാസര്‍കോട് സ്വദേശി (42), ട്രെയിനി പയ്യന്നൂര്‍ സ്വദേശി (21), ട്രോളി സ്റ്റാഫ് കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (40), റേഡിയോഗ്രാഫര്‍ കൊല്ലം സ്വദേശി (56), ഡോക്ടര്‍മാരായ വയനാട് സ്വദേശി (34), കണ്ണൂര്‍ കോര്പ്പറേഷന് സ്വദേശി (26), സര്ജന് ചിറക്കല്‍ സ്വദേശി (24) എന്നിവരാണ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍.
ഇവര്‍ക്കു പുറമെ, ഡിഎസ്സി ക്ലസ്റ്ററില്‍പ്പെട്ട രണ്ട് ഉദ്യോഗസ്ഥര്‍ക്കും ഫയര്‍ ഫോഴ്സ് ക്ലസ്റ്ററില്‍പ്പെട്ട ചിറക്കല്‍ സ്വദേശി (58) ടെയ്ലര്‍ക്കും രോഗം സ്ഥിരീകരിച്ചു. നാറാത്ത് സ്വദേശി (23), മാടായി സ്വദേശി അഞ്ച് മാസം പ്രായമായ പെണ്‍കുട്ടി, കുഞ്ഞിമംഗലം സ്വദേശി (70), കടന്നപ്പള്ളി പാണപ്പുഴ സ്വദേശി (36), പയ്യന്നൂര്‍ സ്വദേശി (31), ഇരിട്ടി സ്വദേശി (30) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്.
പുതിയതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ശ്രീകണ്ഠാപുരം 21, ചെറുതാഴം ഒന്‍പത്, കടന്നപ്പള്ളി പാണപ്പുഴ ഒന്ന്, നാറാത്ത് 13, ചിറക്കല്‍ 11, 20, കുഞ്ഞിമംഗലം ഒന്‍പത്, എരമം കുറ്റൂര്‍ 10, പയ്യന്നൂര്‍ എട്ട്, പെരിങ്ങോം വയക്കര 12, വളപട്ടണം അഞ്ച്, എട്ട് എന്നീ വാര്‍ഡുകളാണ് പൂര്‍ണമായി അടച്ചിടുക. പുറത്തുനിന്നെത്തിയയാള്‍ക്ക് കൊവിഡ് ബാധയുണ്ടായ ഏഴോം പഞ്ചായത്തിലെ നാലാം വാര്‍ഡും കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്മെന്റ് സോണിള്‍ ഉള്‍പ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: