കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ഒന്‍പതാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. പവന് 320 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 39,720 രൂപയായി. ഒരു ഗ്രാമിന് 4,965 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയിലും വില ഉയരുകയാണ്.
ഇന്നലെ പവന് 200 രൂപ കൂടിയിരുന്നു. കഴിഞ്ഞ ദിവസം പവന് 600 രൂപയാണ് കൂടിയത്. ആഗോള വിപണിയില്‍ വില പെട്ടന്ന് ഉയന്നതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചതെന്ന് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നു.
അമേരിക്ക- ചൈന ബന്ധം വഷളായതും കൊവിഡ് കേസുകള്‍ ഉയരുന്നതും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്. ഏഴു മാസത്തിനിടെ സ്വര്‍ണവില പവന് 9600 രൂപയാണ് ഉയര്‍ന്നത്. 2020 ജനുവരി ഒന്നിന് 28,000 രൂപയായിരുന്നു ഒരു പവന്റെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: