തൃശൂര്‍: ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷനില്‍ പണികഴിപ്പിച്ച പുതിയ ജയില്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞാല്‍ കൂടല്‍മാണിക്യം ദേവസ്വം ഭൂമിയില്‍ സ്ഥിതിചെയ്യുന്ന ജയില്‍ കെട്ടിടവും ഒഴിഞ്ഞു കിടക്കുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് കെട്ടിടവും ഉടന്‍ ദേവസ്വത്തിന് കൈമാറണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ദേവസ്വം കമ്മറ്റി അതിനു വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കൈമാറ്റം വൈകിപ്പിച്ചാല്‍ ഹൈന്ദവ സംഘടനകളെയും ഭക്തജനങ്ങളെയും സംഘടിപ്പിച്ച് പ്രക്ഷോഭ പരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും നേതൃത്വം നല്‍കുമെന്നും ഹിന്ദുഐക്യവേദി യോഗം മുന്നറിയിപ്പു നല്കി.
ജില്ലാ പ്രസിഡന്റ് ബാലന് പണിക്കശ്ശേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മാരായ പി.സുധാകരന്, എം.വി മധുസൂദനന്, ജനറല്‍ സെക്രട്ടറിമാരായ കെ. കേശവദാസ്, പ്രസാദ് കാക്കശ്ശേരി, സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: