കുവൈത്ത് സിറ്റി: കൊറോണ വ്യാപനം തുടരുന്നതിനിടെ ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യക്കു പുറമേ പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇറാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണു പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്.
രാജ്യത്ത് നിന്ന് പുറത്തേയ്‌ക്ക് പോകാനോ, രാജ്യത്തിലേക്ക് പ്രവേശിക്കാനോ ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇന്ത്യക്കാരെ അനുവദിക്കുകയില്ല. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്ക് നിലവിലുളള വിലക്ക് തുടരാനാണ് കുവൈത്ത് ഭരണകൂടം തീരുമാനിച്ചത്.
കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു കൊണ്ടുളള കുവൈത്ത് മന്ത്രിസഭ തീരുമാനത്തിലാണ് ഇന്ത്യക്കാര്‍ക്കുളള യാത്രാവിലക്ക് തുടരുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ ഏഴു രാജ്യങ്ങള്‍ക്ക് പുറമേയുളള ഇടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് രാജ്യത്തേയ്‌ക്ക് പ്രവേശിക്കാനും പുറത്തേയ്‌ക്ക് പോകാനുമാണ് കുവൈത്ത് ഭരണകൂടം അനുമതി നല്‍കിയത്. വിലക്ക് നീട്ടാനുളള തീരുമാനം കുവൈത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ ബാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: