നെയ്യാര്‍ഡാം: നെയ്യാര്‍ഡാം കുന്നില്‍ ക്ഷേത്രഭൂമിയുടെ സ്ഥലം ഏറ്റെടുക്കുവാന്‍ വീണ്ടും നീക്കം സജീവമാക്കി വാട്ടര്‍ അതോറിറ്റി. ഏതാനും ദിവസം മുമ്പ് സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഒരു യുവാവ് പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു. യുവാവ് ആശുപത്രിയില്‍ നിന്നും തിരിച്ചു എത്തുന്നതിനുമുമ്പ് സ്ഥലം ഏറ്റെടുക്കാനാണ് വാട്ടര്‍ അതോറിറ്റി നീക്കം.
യുവാവ് ആശുപത്രിയിലായതിനു ശേഷവും പോലീസിനോടൊപ്പം റവന്യൂ സംഘം ഇയാളുടെ വീട്ടിലെത്തി സമ്മര്‍ദം ചെലുത്തിയതായി കുടുംബം പറഞ്ഞിരുന്നു. ഏതുവിധേനയും ക്ഷേത്രം തകര്‍ത്ത് ക്ഷേത്രഭൂമിയും ചുറ്റുപാടുള്ള പാവങ്ങളുടെ വീടുകളും പിടിച്ചെടുത്തു മാത്രമേ പദ്ധതി നടപ്പിലാക്കൂവെന്നാണ് വാട്ടര്‍ അതോററ്റിയുടെ നിലപാടെന്നാണ് നാട്ടുകാരുടെ ആരോപണം.
ക്ലാമല ഫോറസ്റ്റ് റേഞ്ചില്‍ ഏക്കറുകണക്കിന് റവന്യൂ ഭൂമി ഏറ്റെടുക്കാന്‍ യാതൊരു തടസവുമില്ലെന്നിരിക്കെ കുത്തകപ്പാട്ട വ്യവസ്ഥയില്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം വിലയ്ക്കു വാങ്ങിയ ഭൂമിയും ക്ഷേത്രവും പിടിച്ചെടുത്തു ജല ശുദ്ധീകരണ ശാല നിര്‍മിക്കാനുള്ള നീക്കം തുടക്കം മുതല്‍ തന്നെ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
കുത്തകപ്പാട്ട വ്യവസ്ഥയില്‍ ജില്ലയിലെ തന്നെ പല ഭാഗങ്ങളിലും വ്യാപാരസ്ഥാപനങ്ങളും ന്യൂനപക്ഷ ആരാധനാലയങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. റവന്യൂ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നവയും ഏറെയാണ്. ഇവിടങ്ങളിലൊക്കെ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയും കുന്നില്‍ ശിവക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് മതേതര സര്‍ക്കാരിന്റെ ഭൂരിപക്ഷവിരുദ്ധ നിലപാടിന്റെ ഭാഗമാണെന്ന് ഹിന്ദു ഐക്യവേദി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: