തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫൊര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ് ടി ഗ്ലോബല്‍, സോഫ്റ്റ്വെയര് ടെസ്റ്റിംഗ്, പ്രൊഡക്റ്റ് കമ്പനിയായ സ്മാര്‍ട്ട് സോഫ്റ്റ്വെയര് ടെസ്റ്റിംഗ് സൊല്യൂഷന്‍സില്‍ (എസ് എസ് ടി എസ്) തന്ത്രപ്രധാന നിക്ഷേപം നടത്തി.
നിക്ഷേപത്തിന്റെ ഭാഗമായി യുഎസ് ടി ഗ്ലോബലിന്റെ ചീഫ് കോര്‍പ്പറേറ്റ് ഓഫീസര്‍ വിജയ് പദ്മനാഭന് എസ് എസ് ടി എസ് ബോര്‍ഡില്‍ ചേരും. ക്ലൗഡ് അധിഷ്ഠിത സാങ്കേതിക രംഗത്തെ പ്രമുഖ ഉത്പന്നങ്ങളാണ് എസ്എസ്ടിഎസിന്റെ ഓപ്കിയും പിക്ലൗഡിയും. മൊബൈല്‍ ആപ്പ് സോഫ്റ്റ്വെയര് മേഖലയിലാണ് പിക്ലൗഡി ഊന്നല്‍ നല്കുന്നതെങ്കില്, പിസി അധിഷ്ഠിത സോഫ്റ്റ്വെയറുകളിലാണ് ഓപ്കി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
”മൊബൈല്‍, ക്ലൗഡ്, വെബ് അപ്ലിക്കേഷനുകളില്‍ തുടര്‍ച്ചയായ ഡിജിറ്റല്‍ മൂല്യനിര്‍ണയം നടത്തേണ്ടത്, ഡിജിറ്റല്‍ പരിവര്‍ത്തന സംരംഭങ്ങള്‍ക്ക് അനിവാര്യമായി തീര്‍ന്നിട്ടുണ്ടെന്ന്,’ യുഎസ് ടി ഗ്ലോബല്‍ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസറും ചീഫ് ഇന്‍ഫൊര്‍മേഷന്‍ ഓഫീസറുമായ സുനില്‍ കാഞ്ചി അഭിപ്രായപ്പെട്ടു. ഇത് പുതിയ അവസരങ്ങളുടെ വേലിയേറ്റം തന്നെ സൃഷ്ടിക്കുന്നുണ്ട്. എസ് എസ് ടി എസിന്റെ ശ്രദ്ധേയമായ വളര്‍ച്ചയും ശക്തമായ ഉപയോക്തൃ അടിത്തറയും അതിനുള്ള തെളിവുകളാണ്.
‘2018 മുതല്‍ യുഎസ്ടി ഗ്ലോബലുമായി തങ്ങള്‍ക്ക് വിജയകരമായ പങ്കാളിത്തമുണ്ടെന്നും, തങ്ങളുടെ നിക്ഷേപകരായി അവരെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും,’ എസ്എസ്ടിഎസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പങ്കജ് ഗോയല്‍ പറഞ്ഞു.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പ്രെഡിക്റ്റീവ് അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ സഹായത്തോടെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് പിക്ലൗഡി. ഇതിലൂടെ 5000-ത്തിലധികം ഡിവൈസ്-ബ്രൗസര്‍ കോമ്പിനേഷനുകളില്‍ ഉപയോക്താക്കള്‍ക്ക് എവിടെ നിന്നും ഏത് സമയത്തും മാനുവല്‍, ഓട്ടോമേഷന്‍ പരിശോധനകള്‍ നടത്താന്‍ കഴിയും. വെബ്, മൊബൈല്‍, സെയില്‍സ്ഫോഴ്സ്, ഒറാക്കിള്‍ ഇ ബി എസ്, മറ്റു നിരവധി അപ്ലിക്കേഷനുകള്‍ എന്നിവയുടെ ഓട്ടോമേഷന്‍ പരിശോധന നടത്തുന്ന സമഗ്ര ക്ലൗഡ് ടെസ്റ്റിംഗ് പ്ലാറ്റ്ഫോമാണ് ഓപ്കി. 500-ലേറെ ഒഎസ്, ബ്രൗസര്‍ കോമ്പിനേഷനുകള്‍ക്കായി ക്രോസ് ബ്രൗസര്‍ ടെസ്റ്റുകള്‍ നടത്താന്‍ ഇതിന് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: