ശ്രീകൃഷ്ണപുരം : ഗ്രാമ പഞ്ചായത്തില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങളോ പഞ്ചായത്തിന്റെ അനുമതിയോ വാങ്ങാതെ അനധികൃത കെട്ടിട നിര്‍മാണം വ്യാപകം. ഇത്തരം കെട്ടിടങ്ങളില്‍ വ്യാപര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പഞ്ചായത്ത് ലൈസന്‍സ് ഉള്‍പ്പെടെയുള്ള അനുമതിയില്ലാതെയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സിപിഎം ഭരണസമിതിയുടെയും സെക്രട്ടറിയുടെയും ഒത്താശയോടെയാണ് നിയമവിരുദ്ധമായി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് പറയുന്നു. ഇതിനുപകരമായി സിപിഎം പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ വന്‍തോതില്‍ പണം കൈപ്പറ്റുന്നുണ്ടെന്ന് ബിജെപി ആരോപിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി തങ്ങളുടെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി അനധികൃതമായി അനുമതി നേടിയെടുക്കാം എന്ന് കെട്ടിട ഉടമയുമായി സംസാരിക്കുന്ന ഫോണ്‍ ശബ്ദരേഖ ബിജെപി പുറത്തുവിട്ടിരുന്നു. ഇത് ശരിവയ്‌ക്കുന്നതാണ് പഞ്ചായത്തിലെ അനധികൃത കെട്ടിട നിര്‍മാണങ്ങള്‍.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ തുറന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന് ലൈസന്‍സില്ല. മണ്ണാര്‍ക്കാട്- ഒറ്റപ്പാലം പ്രധാന പാതയോട് ചേര്‍ന്ന് എസ്ബിടി ജങ്ഷനില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി കെട്ടിടം ഉയര്‍ന്നിട്ടും, അവിടെ വസ്ത്രക്കട തുറന്നപ്പോഴും പഞ്ചായത്ത് അറിഞ്ഞില്ലെന്നാണ് പറയുന്നത്.
ഇതിനെതിരെ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടക്കു മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് എസ്. ദുര്‍ഗ്ഗദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രാജേഷ് കൃഷ്ണ ഗീതം, ജനറല്‍ സെക്രട്ടറി കെ. നിഷാദ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറി എന്‍.വി.ലാല്‍, മണികണ്ഠന്‍, രാധകൃഷ്ണന്‍ നേതൃത്വം നല്‍കി.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: