കോഴിക്കോട്: കോഴിക്കോട് പാലാഴിയിലെ സ്വകാര്യ ആശുപത്രിയിലെ 11 ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്വാറന്റൈനില്‍ പോയി. കോഴിക്കോട് കീം പരീക്ഷ എഴുതിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി സ്ഥിരീകരിച്ചു. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൊടുവള്ളിയിലെ ജ്വല്ലറി ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ മുക്കത്ത് സിഐ ഉള്‍പ്പെടെ അഞ്ചു പോലീസുകാര്‍ ക്വാറന്റൈനില്‍ പോയി. ഇയാളുമായി സമ്പര്‍ക്കത്തില്‍ ആയ സിഐ ഉള്‍പ്പെടെയുള്ള പോലീസുകാരാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. മുക്കത്ത് വയോധികയെ പീഡിപ്പിച്ചു സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി മോഷ്ടിച്ച സ്വര്‍ണം വിറ്റത് ഈ ജ്വല്ലറിയിലായിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസുകാര്‍ ജ്വല്ലറി ജീവനക്കാരനുമായി സമ്പര്‍ക്കം പുലര്‍ത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: