വെഞ്ഞാറമൂട്: വാര്‍ധക്യത്തിലും സലോമനും ബേബിക്കും സ്വന്തമായി ഒരു വീടെന്നത് സ്വപ്നമായി അവശേഷിക്കുന്നു. പുല്ലമ്പാറ പഞ്ചായത്തില്‍ വാധ്യാരുകോണം ആറ്റുകാല്‍ വാര്‍ഡില്‍ സലോമനും (83) ഭാര്യ ബേബി (75) ക്കുമാണ് വീടെന്നത് സ്വപ്നമാകുന്നത്. സലോമന്‍ മനോസിക രോഗിയും ബേബി ക്യാന്‍സര്‍ രോഗിയുമാണ്. വാര്‍ധക്യത്തിന്റെ അവശതയും ക്യാന്‍സര്‍ പിടിമുറുക്കിയ ശരീരത്തിന്റെ വേദനയെക്കാളും ബേബിയെ സങ്കടത്തില്‍ ആഴ്ത്തുന്നത് ജീവിതാവസാനമായിട്ടും ഭര്‍ത്താവിനെയും കൊണ്ട് ഒരു ദിവസംപോലും സ്വന്തം വീട്ടില്‍ തലചായ്ക്കാന്‍ പറ്റില്ലല്ലോ എന്ന ദുഃഖമാണ്. ഭര്‍ത്താവുമായി ചെറുമകളുടെ വീടിന്റെ തിണ്ണയില്‍ ആണ് പകല്‍ മുഴുവനും ഇവര്‍ കഴിച്ചുകൂട്ടുന്നത്.
2012ല്‍ ഭവനനിര്‍മാണ പദ്ധതിയില്‍ വീട് വയ്ക്കാനായി പഞ്ചായത്തില്‍ നിന്നും എഴുപതിനായിരം രൂപ അനുവദിച്ചിരുന്നു. ഓരോ ഘട്ടത്തിലെയും പണി പൂര്‍ത്തീകരിച്ചു കാണിച്ചെങ്കില്‍ മാത്രമേ അടുത്ത ഗഡു തുക കിട്ടുകയുള്ളു. വീടിന്റെ ലിന്റല്‍ മട്ടം വരെ ചെയ്യാനേ ഇവര്‍ക്ക് സാധിച്ചുള്ളൂ. ബാക്കി പണി പൂര്‍ത്തീകരിച്ചു കാണിക്കാത്തതിനാല്‍ അവസാന ഗഡു കിട്ടിയതുമില്ല.
വീട് റോഡ് സൈഡില്‍ അല്ലാത്തതിനാല്‍ കിട്ടിയതില്‍ ഏറെയും ചുമട്ട് കൂലിക്കായി. അതിനിടയില്‍ ഭര്‍ത്താവിന്റെ ചികിത്സ, സ്വന്തം ചികിത്സയ്ക്കാവശ്യമായ പരിശോധനകള്‍. ഇതൊക്കെ കൂലിവേലക്കാരിയായ ഈ വീട്ടമ്മയ്ക്ക് താങ്ങാന്‍ പറ്റുന്നതിനപ്പുറമായിരുന്നു. വാങ്ങിയ കടംപോലും തിരിച്ചുകൊടുക്കാന്‍ പറ്റാത്ത സ്ഥിതിയായി. കൂലിപ്പണിക്ക് പോകുന്ന മൂന്നു മക്കളും കുടുംബമായി വേറെയാണ് താമസം. അതില്‍ ഒരു മകന് ഹൃദ്രോഗിയാണ്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നതും രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവരും ആയതിനാല്‍ മക്കള്‍ക്കും സഹായിക്കാന്‍ പറ്റിയില്ല. പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോള്‍ ബാക്കി പണി പൂര്‍ത്തീകരിച്ചു കാണിച്ചാല്‍ മാത്രമേ അവസാന ഗഡു അനുവദിക്കാനാകൂ എന്നറിയിച്ചു. അതിനുള്ള സാമ്പത്തികം കണ്ടെത്താന്‍ ഇവര്‍ക്കായില്ല. വീട് പുതുക്കിപ്പണിയുന്ന പദ്ധതിയില്‍ അപേക്ഷിച്ചപ്പോള്‍ അതിനു പത്തു വര്‍ഷം കഴിഞ്ഞാലേ കിട്ടൂ എന്ന് അധികാരികള്‍ പറഞ്ഞതായാണ് ഇവര്‍ പറയുന്നത്. വീടിന്റെ മുകള്‍വശം ഷീറ്റെങ്കിലും ഇട്ടു അവിടെ ഒരന്തിയെങ്കിലും തലചായ്ക്കാന്‍ സുമനസുകള്‍ സഹായിക്കണേ എന്ന് അപേക്ഷിക്കുകയാണ് ഇവര്‍. അക്കൗണ്ട് വിവരങ്ങള്‍: ടഛഘഛങഅച.അ മ/ര ിീ 88999869300, കളടര രീറല: ടആകച0007253, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, തേമ്പാമൂട് ബ്രാഞ്ച്.
രജിത വെഞ്ഞാറമൂട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: