ചെറുതോണി: ജലവിതരണ വകുപ്പിന്റെ പൈപ്പ് പൊട്ടി ചെറുതോണിയില്‍ ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം.
കഴിഞ്ഞ ഒരാഴ്ചയിലധികമായി ഈ സ്ഥിതി തുടരുമ്പോഴും അധികൃതര്‍ പൈപ്പ് നന്നാക്കാന്‍ തയ്യാറായിട്ടില്ല. പൈനാവിലെ വാട്ടര്‍ ടാങ്കിലേക്ക് പമ്പു ചെയ്യുന്ന വെള്ളമാണ് ഈ പ്രധാന പൈപ്പ് ലൈന്‍ വഴി ജില്ലാ ആസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലേക്കും, കെഎസ്ഇബി ക്വാര്‍ട്ടേഴ്സുകളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലേക്കും എത്തുന്നത്.
ചെറുതോണി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നും നൂറ് മീറ്റര്‍ മാറി വഴിയരികിലാണ് പൈപ്പ് പൊട്ടി റോഡിലൂടെ ആഴ്ചകളായി കുടിവെള്ളം ഒഴുകി പാഴാകുന്നത്. പൈപ്പ് നന്നാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജലവിതരണ വകുപ്പ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: