മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി. വെസ്റ്റിന്‍ഡീസ് ആദ്യ മത്സരത്തില്‍ വിജയിച്ചിരുന്നു.
മൂന്നാം ടെസ്റ്റില്‍ 269 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ ജയം. രണ്ടാം ഇന്നിങ്സില്‍ 129 റണ്‍സിന് വിന്‍ഡീസ് ഓള്‍ഔട്ടായി. ക്രിസ് വോക്സിന്റെയും സ്റ്റുവര്‍ട്ട് ബ്രോഡിന്റെയും ബൗളിങ് പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. വോക്സ് അഞ്ച് വിക്കറ്റും ബ്രോഡ് നാല് വിക്കറ്റും വീഴ്ത്തി. 399 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് സമനിലക്കായാണ് പോ
രാടിയത്. എന്നാല്‍ തുടക്കം മുതലേ തകര്‍ച്ച നേരിടുകയായിരുന്നു. മധ്യനിരയില്‍ ഹോയ് ഹോപ്പ്, ഷമാര്‍ ബ്രൂക്സ് എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: