പത്തനാപുരം: തകരാര്‍ പരിഹരിക്കാന്‍ കൊടുത്ത മൊബൈല്‍ ഫോണില്‍ നിന്ന് യുവതിയുടെ ചിത്രങ്ങള്‍ ശേഖരിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനാപുരം നഗരത്തിലെ മൊബൈല്‍ ഷോപ്പില്‍ ടെക്നീഷ്യനായ ആലപ്പുഴ അരീക്കുറ്റി സ്വദേശി ഹിലാല്‍ (37) ആണ് പിടിയിലായത്.
പ്രതിയുടെ പക്കല്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. പറയുന്ന സ്ഥലങ്ങളില്‍ വരണമെന്നും അല്ലങ്കില്‍ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി.
യുവതിയുടെ പരാതിയില്‍ പത്തനാപുരം സിഐ ജെ. രാജീവ്, എസ്‌ഐ സുബിന്‍ തങ്കച്ചന്‍, ജയിംസ് ജോസഫ്, മധുസൂദനന്‍, സിപിഒമാരായ സന്തോഷ്, രഞ്ജിത്ത്, അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: