Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഗുരുവായൂരില്‍ അനധികൃത കൊറോണ നിരീക്ഷണ കേന്ദ്രങ്ങള്‍ സജീവം

ഗുരുവായൂര്‍ നഗരസഭയുടെ മൗനാനുവാദത്തോടെ ഗുരുവായൂരില്‍ അനധികൃത കൊറോണ നിരീക്ഷണകേന്ദ്രങ്ങള്‍ സജീവമാകുന്നു. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച്് ചില ലോഡ്ജുകള്‍ പണം വാങ്ങി നിരീക്ഷണത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2020, 04:24 pm IST
in Thrissur

തൃശൂര്‍: ഗുരുവായൂര്‍ നഗരസഭയുടെ മൗനാനുവാദത്തോടെ ഗുരുവായൂരില്‍ അനധികൃത കൊറോണ നിരീക്ഷണകേന്ദ്രങ്ങള്‍ സജീവമാകുന്നു. കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ച് ചില ലോഡ്ജുകള്‍ പണം വാങ്ങി നിരീക്ഷണത്തില്‍ താമസിക്കാന്‍ അനുവദിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തോട് ചേര്‍ന്നുനില്‍ക്കുന്ന തെക്കുകിഴക്കേ ഭാഗത്തെ ഒരു സ്വകാര്യ ലോഡ്ജ് അനുമതിയില്ലാതെ വ്യക്തികള്‍ക്ക് ക്വാറന്റീന്‍ അവസരമൊരുക്കുന്നതായി പരാതി ഉയര്‍ന്നു.

ചുറ്റുമതില്‍ പോലുമില്ലാത്ത ഈ ലോഡ്ജിന് സമീപം ആളുകള്‍ താമസിക്കുന്ന വീടുകളും, ഫ്‌ളാറ്റുകളുമാണുള്ളത്. കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ബി.ജെ.പി അംഗം ശോഭാ ഹരിനാരായണന്‍ ഈ വിഷയം ഗൗരവതരമായി ഉന്നയിച്ചിരുന്നു. എന്നാല്‍ അത് നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഉടന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചത് പാഴ്വാക്കായി.  

ജനവാസ മേഖലയില്‍ അല്ലാത്തെ നിരവധി ലോഡ്ജുകള്‍ ഗുരുവായൂരില്‍ ഉള്ളപ്പോഴാണ് ഇത്തരം സംഭവം അരങ്ങേറുന്നത്. സമൂഹവ്യാപനം രൂക്ഷമാകുന്നുവെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിനെ കാറ്റില്‍പ്പറത്തി, അന്യ സംസ്ഥാനത്തു നിന്നും എത്തിയവര്‍ക്കാണ് ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമൊരുക്കികൊടുത്ത് ഗുരുവായൂര്‍ നഗരസഭ സ്വകാര്യ ലോഡ്ജുടമകളെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നും എത്തിയവരാണ് ഇപ്പോള്‍ ഈ സ്വകാര്യ ലോഡ്ജില്‍ താമസക്കാരെന്നറിയുന്നു. സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ക്വാറന്റീന്‍ സെന്ററുകളായ കെടിഡിസി നന്ദനം പോലുള്ള ലോഡ്ജുകള്‍ ഗുരുവായൂരിന്റെ ഉള്‍ഭാഗത്ത് സ്ഥിതിചെയ്യുമ്പോള്‍, അത്തരം ലോഡ്ജുകളില്‍ താമസസൗകര്യമൊരുക്കാതെ ജനസാന്ദ്രത കൂടുതലുള്ള ക്ഷേത്രപരിസരത്ത് താമസിക്കാന്‍ മൗനാനുവാദം നല്‍കിയ ഗുരുവായൂര്‍ നഗരസഭയ്‌ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.  

നിരീക്ഷണത്തില്‍ കഴിയാനായി ഈ സ്വകാര്യ ലോഡ്ജില്‍ എത്തിയ വടക്കേ ഇന്ത്യക്കാരായ അഞ്ചുപേര്‍, നിരീക്ഷണത്തില്‍ കഴിയുമ്പോഴും സുരക്ഷാമാനദണ്ഡങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായും പരിസരവാസികള്‍ ആരോപിക്കുന്നു. ഇതിനിടെ ഈ ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിയാനായി വീണ്ടും എത്തിയ മറ്റൊരുകൂട്ടര്‍ക്ക് പരിസരവാസികളുടെ എതിര്‍പ്പുമൂലം കഴിഞ്ഞദിവസം മടങ്ങിപ്പോകേണ്ടിവന്നു. ഇത്രയൊക്കെ കാര്യങ്ങള്‍ പകല്‍പോലെ തെളിഞ്ഞുനില്‍ക്കുമ്പോഴും, നഗരസഭ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

കഴിഞ്ഞ ഒരാഴ്‌ച്ചയായിട്ടും ഈ അനധികൃത താമസത്തിനെതിരെ നഗരസഭ ചെറുവിരലനക്കാന്‍പോലും തയ്യാറാകാത്തതില്‍ ഗുരുവായൂര്‍ നിവാസികളും, ഭക്തജനങ്ങളും തികഞ്ഞ ആശങ്കയിലാണ്. ക്ഷേത്രനഗരിയില്‍ ദേവസ്വം ഗസ്റ്റ്ഹൗസ് നിരീക്ഷണകേന്ദ്രമാക്കിയ നടപടിക്കെതിരെ തുടക്കത്തില്‍ രൂക്ഷമായ വിമര്‍ശനവും, പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടും അത് ചെവിക്കൊള്ളാതെ ക്ഷേത്രാങ്കണം തന്നെ ക്വാറന്റീന്‍ കേന്ദ്രമാക്കിയതിലും വലിയ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.  ആധ്യാത്മികനഗരിയെ മഹാമാരിയില്‍ മുക്കിക്കൊല്ലാനാണ് ഇടതുപക്ഷം ഭരിയ്‌ക്കുന്ന ഗുരുവായൂര്‍ ദേവസ്വവും നഗരസഭയും ഇപ്പോള്‍ അരയും, തലയും മുറുക്കി രംഗത്തുള്ളത്.  കൊറോണ മഹാമാരിയുടെ സമൂഹവ്യാപനം കൊടുമ്പിരികൊണ്ട തുടക്കത്തില്‍, യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ നടത്താന്‍ ദേവസ്വം ഭരണസമിതിയും തീരുമാനമെടുത്തത്.

Tags: Guruvayoorcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രസാദ കണ്ടെയ്‌നറിന് ക്ഷാമം : ഭക്തജനങ്ങള്‍ ബുദ്ധിമുട്ടിൽ

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.