തൃശൂര്‍: പുതുക്കാട്് ബസാര്‍ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കാന നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയതോടെ മലിനജലം കെട്ടിക്കിടന്ന് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നു. കാനനിര്‍മാണം പൂര്‍ത്തീകരിക്കാത്തതാണ് പ്രശ്നത്തിന് കാരണം.
പോസ്റ്റ് ഓഫീസിന്റെ പുറകുവശത്താണ് കാന നിര്‍മ്മിക്കാതെ കിടക്കുന്നത്. മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള മലിനജലം റോഡിലൂടെയാണ് ഒഴുകുന്നത്. ഇവിടെയുള്ള വീടുകള്‍ക്ക് മുന്നിലെ കാനക്ക് സ്ലാബുകള്‍ ഇടാത്തതുമൂലം വീടുകളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പരാതിയുമായി അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഈ ഭാഗത്തുള്ള ട്രാന്‍സ്ഫോര്‍മര്‍ നീക്കാത്തതാണ് കാനനിര്‍മാണത്തിന് തടസമായി അധികൃതര്‍ പറയുന്നത്.
ബസാര്‍ റോഡിന്റെ ഇരുവശത്തുമായി നിരവധി കച്ചവട സ്ഥാപനങ്ങളും വീടുകളുമാണുള്ളത്. ഇവിടെങ്ങളിലെ മാലിന്യവും ഈ കാനയിലേക്കാണ് എത്തുന്നത്. കാന നിര്‍മ്മിക്കാത്തതുമൂലം മലിനജലം റോഡില്‍ കെട്ടിനില്‍ക്കുകയാണ്. വഴിയാത്രക്കാരും ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. വെള്ളം കുത്തിയൊലിച്ച് റോഡിന്റെ ഓരവും ഇടിഞ്ഞ നിലയിലാണ്. സര്‍ക്കാരിന്റെ മൂന്ന് കോടി രൂപ ചിലവഴിച്ചാണ് പൊതുമരാമത്ത് ബസാര്‍ റോഡ് വികസനം നടത്തുന്നത്. നാല് മാസത്തിലേറെയായി റോഡ് വികസനം ഇഴഞ്ഞാണ് നീങ്ങുന്നത്. അത്യാധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കേണ്ട റോഡ് വികസനം പാതിവഴിയില്‍ മുടങ്ങിയതോടെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: