വടകര: ജില്ലാ ആശുപത്രി ജീവനക്കാരി ഉള്‍പ്പെടെ വടകരയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലും പത്തുവര്‍ഷമായി തുടരുന്ന ഭക്ഷണവിതരണം മുടക്കാതെ സേവാഭാരതി. ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണമാണ് മുടങ്ങാതെ തു ടരുന്നത്.
സാമൂഹ്യ അകലം പാലിച്ചും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് ഭക്ഷണ വിതരണം. ആശുപത്രി ജീവനക്കാരിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതുമൂലം നിയന്ത്രണങ്ങള്‍ കടുപ്പിച്ചതോടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സേവാഭാരതിയുടെ ഭക്ഷണ വിതരണം ആശ്വാസമാകുകയാണ്. വടകര നഗരം കണ്ടെയിന്‍മെന്റ് സോണ്‍ ആയതിനാല്‍ രോഗികള്‍ക്ക് വീടുകളില്‍ നിന്നും ഭക്ഷണമെത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.
ആശുപത്രി പരിസരത്തും ഭക്ഷണ ലഭ്യത കുറഞ്ഞു. അതിനാല്‍ ബഹുഭൂരിപക്ഷം പേരും സേവാഭാരതിയുടെ ഭക്ഷണ വിതരണത്തെ ആണ് ആശ്രയിക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ വൈറസ് ബാധവരുന്ന സാഹചര്യത്തില്‍ ഐഎംഎ വടകര നിരീക്ഷണത്തില്‍ കഴിയുന്ന ഡോക്ടര്‍മാരുടെ സഹായത്തിനായും സേവാഭാരതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: