ഫറോക്ക്: മുനിസിപ്പാലിറ്റി ഓഫീസിലെത്തിയ മത്സ്യമൊത്ത വ്യാപാരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ഫറോക്ക് മുനിസിപ്പാലിറ്റി ഓഫിസില്‍ പൊതുജനങ്ങള്‍ക്കുളള പ്രവേശനം വിലക്കി.
ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാര്, മൂന്ന് കൗണ്‍സിലര്‍മാര്‍, രണ്ട് ജീവനക്കാര്‍ എന്നിവരെ നിരീക്ഷണത്തിലാക്കി. കൗണ്‍സിലര്‍മാര്‍ക്ക് ഉള്‍പ്പെടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞ ജീവനക്കാരെവെച്ച് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടക്കും.
കഴിഞ്ഞ 22ന് ഉച്ചയ്ക്കുശേഷമാണ് കോവിഡ് സ്ഥിരീകരിച്ച ആള് ഓഫീസില്‍ എത്തിയത്. പിന്നീട് പനി അനുഭവപ്പെട്ടതിനെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ് ചയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: