സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സില്‍ (സിആര്‍പിഎഫ്) പാരാ മെഡിക്കല്‍ സ്റ്റാഫാകാന്‍ അവസരം. വിവിധ തസ്തികകളിലായി 789 ഒഴിവുകളുണ്ട്. പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. ഭാരത പൗരന്മാരായിരിക്കണം. ഒഴിവുകള്‍ താല്‍ക്കാലികമാണെങ്കിലും സ്ഥിരപ്പെടുത്താനിടയുണ്ട്. ദേശീയതലത്തില്‍ ഡിസംബര്‍ 20ന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ പള്ളിപ്പുറം (തിരുവനന്തപുരം) പരീക്ഷാ കേന്ദ്രമാണ്. തസ്തികയുടെ സംക്ഷിപ്ത വിവരങ്ങള്‍ ചുവടെ.
സബ് ഇന്‍സ്പെക്ടര്‍ (സ്റ്റാഫ് നഴ്സ്): ഒഴിവുകള്‍ 175, ശമ്പള നിരക്ക് 35400-112400 രൂപ. യോഗ്യത-പ്ലസ്ടു/ തത്തുല്യം, ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി (മൂന്നര വര്‍ഷത്തെ) അംഗീകൃത ഡിപ്ലോമ, സെന്‍ട്രല്‍ അല്ലെങ്കില്‍ സ്റ്റേറ്റ് നഴ്സിങ് കൗണ്‍സലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായം 30 വയസ്സിന് താഴെ.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍(ഫാര്‍മസിസ്റ്റ്): ഒഴിവുകള്‍-84, ശമ്പള നിരക്ക് 29200-92300 രൂപ, യോഗ്യത-പ്ലസ്ടു/തത്തുല്യം, ഫാര്‍മസിയില്‍ രണ്ട് വര്‍ഷത്തെ അംഗീകൃത ഡിപ്ലോമ, ഫാര്‍മസിസ്റ്റായി രജിസ്റ്റര്‍ ചെയ്തിരിക്കണം. പ്രായം 20-25 വയസ്സ്.
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ (ലബോറട്ടറി ടെക്നീഷ്യന്): ഒഴിവുകള്‍-64, ശമ്പള നിരക്ക് 29200-92300 രൂപ. യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, മെഡിക്കല്‍ ലബോറട്ടറി ടെക്നോളജിയില്‍ അംഗീകൃത ഡിപ്ലോമ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം 20-25 വയസ്സ്.
ഹെഡ് കോണ്‍സ്റ്റബിള്‍ (ഫിസിയോ തെറാപ്പി അസിസ്റ്റന്റ്/നഴ്സിങ് അസിസ്റ്റന്റ്): ഒഴിവുകള്‍-88, ശമ്പള നിരക്ക് 25500-81100 രൂപ. യോഗ്യത-പ്ലസ്ടു /തത്തുല്യം, ഫിസിയോ തെറാപ്പിയില്‍ രണ്ട് വര്‍ഷത്തെ അംഗീകൃത ഡിപ്ലോമാ/ സര്‍ട്ടിഫിക്കറ്റ്. അംഗീകൃത ഹോസ്പിറ്റല്‍/സ്ഥാപനത്തില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം. പ്രായം 18-25 വയസ്സ്.
ഹെഡ് കോണ്‍സ്റ്റബിള്‍ (ജൂനിയര്‍ എക്സറേ അസിസ്റ്റന്റ്): ഒഴിവുകള്‍ 84 ശമ്പള നിരക്ക് 25500-81100 രൂപ, യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, റേഡിയോ ഡെയ്ഗ്നോസിസില് രണ്ടുവര്‍ഷത്തെ അംഗീകൃത ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്, പ്രായം 20-25 വയസ്സ്.
കോണ്‍സ്റ്റബിള്‍(കുക്ക്): ഒഴിവുകള്‍-116, ശമ്പള നിരക്ക് 21700-69100 രൂപ, യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, ‘കുക്ക്’ആയി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം, മെഡിക്കല്‍ ഫിറ്റ്നസ് വേണം. പ്രായം 18-23 വയസ്സ്.
കോണ്‍സ്റ്റബിള്‍ (സഫായി കര്‍മാചാരി): ഒഴിവുകള്‍ 121, ശമ്പള നിരക്ക് 21700-69100 രൂപ, യോഗ്യത-എസ്എസ്എല്‍സി/തത്തുല്യം, ഇംഗ്ലീഷ്/ഹിന്ദി/പ്രാദേശിക ഭാഷയില്‍ വായിക്കാനും എഴുതാനും അറിയണം. പ്രായം 18-23 വയസ്സ്.
മറ്റ് തസ്തികകളും ഒഴിവുകളും: ഇന്‍സ്പെക്ടര്‍(ഡയറ്റീഷ്യന്)-1, സബ് ഇന്‍സ്പെക്ടര്‍ (റേഡിയോ ഗ്രാഫര്‍)-8, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍(ഫിസിയോ തെറാപ്പിസ്റ്റ്)-5, ഡെന്റല്‍ ടെക്നീഷ്യന്-4, ഇലക്ട്രോ കാര്‍ഡിയോഗ്രാഫി ടെക്നീഷ്യന്-1, ഹെഡ് കോണ്‍സ്റ്റബിള്‍(ഡയാലിസിസ് ടെക്നീഷ്യന്)-8, (എഎന്‍എം/മിഡ്വൈഫ്)-3, (ലബോറട്ടറി അസിസ്റ്റന്റ്)-5, (ഇലക്ട്രീഷ്യന്-1),(സ്റ്റിവാര്‍ഡ്)-3, കോണ്‍സ്റ്റബിള്‍(മസാല്‍ചി)-4, (ധോബി/വാഷര്‍മാന്‍)-5 (ഡബ്ല്യു/സി)-3, (ടേബിള്‍ ബോയ്)-1, ഹെഡ് കോണ്‍സ്റ്റബിള്‍ (വെറ്ററിനറി)-3, (ലാബ് ടെക്നീഷ്യന്)-1 (റേഡിയോഗ്രാഫര്‍-1).
യോഗ്യതാ മാനദണ്ഡങ്ങള്‍, ശമ്പളം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടിക്രമം ഉള്‍പ്പെടെ വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.crpf.gov.in ലഭ്യമാണ്. സംവരണവിഭാഗങ്ങള്ക്ക് ചട്ടപ്രകാരം പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: