പാലക്കാട്: ജില്ലയില്‍ ഇന്നലെ സമ്പര്‍ക്കം വഴി 12 പേരുള്‍പ്പെടെ 41 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 396 ആയി. ഒരു മലപ്പുറം സ്വദേശി, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 13 പേര്, വിവിധ രാജ്യങ്ങളില്‍ നിന്ന് വന്ന 12 പേര്, ഉറവിടം അറിയാത്ത മൂന്നുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 12 പേര് രോഗമുക്തരായി.
പെരുവമ്പ് സ്വദേശികളായ മൂന്നു പേര് (29 സ്ത്രീ, മൂന്നു മാസം തികയാത്ത ഇരട്ടകളായ ആണ്‍കുട്ടികള്‍. ഇവര്‍ 16ന് രോഗം സ്ഥിരീകരിച്ച പെരുവമ്പ് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിത്ത പുതുക്കോട് സ്വദേശികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട തരൂര്‍ സ്വദേശി (44), പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നിന്നുമുള്ള കുലുക്കല്ലൂര്‍ സ്വദേശികളായ രണ്ടുപേര്‍ (38,33 പുരുഷന്മാര്, 34,56 സ്ത്രീകള്‍),പട്ടാമ്പി സ്വദേശികളായ രണ്ടുപേര്‍ (32, 38), വല്ലപ്പുഴ സ്വദേശി (6 ആണ്‍കുട്ടി), കൊപ്പം സ്വദേശി (60) എന്നിവര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.
അലനല്ലൂര്‍ സ്വദേശി (15 ആണ്‍കുട്ടി,26) തെങ്കര സ്വദേശി (30), കൊട്ടോപ്പാടത്ത് ക്ലിനിക്ക് നടത്തുന്ന മലപ്പുറം സ്വദേശിയായ ഒരു ആരോഗ്യപ്രവര്‍ത്തകക്കും(30) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇവര്‍ മലപ്പുറത്ത് ചികിത്സയിലാണ്. മൂന്നുപേരുടെയും രോഗ ഉറവിടം വ്യക്തമല്ല.
മഹാരാഷ്ട്രയില്‍ നിന്നെത്തിയ മരുതറോഡ് സ്വദേശി (37), തുര്‍ക്കിയില്‍ നിന്നെത്തിയ കിഴക്കഞ്ചേരി സ്വദേശി (27), കര്‍ണാടകയില്‍ നിന്നും വന്ന
കോട്ടായി സ്വദേശി (26), ആനക്കര കുമ്പിടി സ്വദേശികള്‍ (28,25,59,53), കാരാകുറുശ്ശി സ്വദേശി (30),കുമരം പുത്തൂര്‍ സ്വദേശി (25),കരിമ്പ സ്വദേശി (21 പുരുഷന്,28,38 സ്ത്രീകള്‍), ബീഹാറില്‍ നിന്നെത്തിയ ഇതരസംസ്ഥാന തൊഴിലാളി (26), നാഗാലാന്‍ഡില്‍ നിന്നെത്തിയ വിളയൂര്‍ സ്വദേശി (31), കുവൈറ്റില്‍ നിന്നും വന്ന കുഴല്‍മന്ദം സ്വദേശി (33),യുഎഇയില്‍ നിന്നും വന്ന വല്ലപ്പുഴ സ്വദേശി (41), സൗദിയില്‍ നിന്നെത്തിയ വല്ലപ്പുഴ സ്വദേശി (25), നെല്ലായ സ്വദേശി (38), കുലുക്കല്ലൂര്‍ സ്വദേശി (36),തെങ്കര സ്വദേശിനി (28),അലനല്ലൂര്‍ സ്വദേശി (50), ഖത്തറില്‍ നിന്നെത്തിയ വല്ലപ്പുഴ സ്വദേശികള്‍ (54),കൂടല്ലൂര്‍ സ്വദേശി (28), തച്ചനാട്ടുകര സ്വദേശി (ഒരു വയസുള്ള ആണ്‍കുട്ടി),കോട്ടോപ്പാടം സ്വദേശി (27) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: