കൊച്ചി: മുംബൈ ധാരാവിയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനെ പ്രശംസിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍. കഴിഞ്ഞ ദിവസം 24 ന്യൂസില്‍ പാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അഷീലിന്റെ ശ്രദ്ധേയവും മനോഹരവുമായ പ്രതികരണം.
വെറും രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ ആറു ലക്ഷത്തിലേറെ പേര് തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്ന് ബിജെപിയെ പ്രതിനിധീകരിച്ച് പി.ആര്. ശിവശങ്കര്‍ ചര്‍ച്ചയില്‍ പറഞ്ഞപ്പോഴായിരുന്നു അഷീലിന്റെ പ്രതികരണം.
”ആര്‍എസ്എസിന്റെ വലിയൊരു വിങ് (വിഭാഗം) അവിടെയിറങ്ങിയിരുന്നു. ഫീല്‍ഡില്‍ ഇറങ്ങിയിട്ട് വീടുകളില്‍ പോയി, പരിശോധനകളില്‍ അടക്കം ശക്തമായ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്. അങ്ങനെ വലിയൊരു സംയോജിത പരിശ്രമങ്ങള്‍ അവിടെ നടന്നിട്ടുണ്ട്.” ഡോ. അഷീല്‍ വ്യക്തമാക്കി. രോഗ വ്യാപനം തടയാനും കേരളത്തെ മാതൃകയാക്കി മാറ്റാനും സകല സന്നദ്ധ സംഘടനകളും പങ്കെടുക്കുന്ന, സകലരുടെയും പങ്കാളിത്തമുള്ള പ്രതിരോധ പ്രവര്‍ത്തനം അനിവാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ഒരു മുറിയില്‍ എട്ടും പത്തും പേര് കഴിയുന്ന, ഒരു കക്കൂസ് ശരാശരി മുന്നൂറു പേര് ഉപയോഗിക്കുന്ന ധാരാവിയെ, കൊറോണ തുടച്ചു നീക്കുമെന്നുവരെ മാധ്യമങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഭയപ്പെട്ടിരുന്നു.
അത്തരമൊരു സ്ഥലത്ത് സര്‍ക്കാര്‍ ആര്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ സഹായത്തോടെയാണ് പ്രതിരോധത്തില്‍ വിജയഗാഥ രചിച്ചത്. മരണവും രോഗവ്യാപനവുമെല്ലാം വളരെയേറെ നിയന്ത്രിക്കാന്‍ സാധിച്ചതും അക്കാര്യത്തില്‍ ആര്‍എസ്എസിനുള്ള വലിയ പങ്കും, എന്നും ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകയായ മാധ്യമപ്രവര്‍ത്തക ബര്‍ഖാ ദത്ത് മുന്‍പ് എടുത്ത് പറഞ്ഞിരുന്നു. സാമാന്യം വലിയ ഒരു റിപ്പോര്‍ട്ടില്‍ അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനശൈലിയും കൈയും മെയ്യും മറന്നുള്ള പരിശ്രമങ്ങളും എല്ലാം ബര്‍ഖ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബ്രഹത് മുംബൈ കോര്‍പ്പറേഷനിലെ നെഹ്റു നഗര്‍ ബസ്തിയെന്ന കോളനിയിലെ പ്രവര്‍ത്തനങ്ങളാണ് എന്‍ഡിടിവിയില്‍ അവര്‍ റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ഥികളും ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സിഎക്കാരും സാധാരണക്കാരും അടക്കമുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരും എബിവിപിയിലെ വിദ്യാര്‍ഥികളും മുന്‍പിലുള്ള ആപത്ത് വകവയ്
ക്കാതെ വീടുകള്‍ കയറിയിറിങ്ങി, പരിശോധനകള്‍ നടത്തുന്നതും പരിസരം അണുമുക്തമാക്കുന്നതും ആശങ്കയില്‍ ഉഴലുന്നവര്‍ക്ക് മാനസിക ശക്തി കൈവരിക്കാന്‍ കൗണ്‍സലിങ് നല്കുന്നതുമെല്ലാം അവര്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സേവന പ്രവര്‍ത്തനം നടത്തുന്നവരുടെ പ്രതികരണങ്ങളും ഇതിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: