തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാനത്ത് ആദ്യമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആരോഗ്യ വകുപ്പ് ശുപാര്‍ശ നല്‍കിയെങ്കിലും കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാണ് വേണ്ടെന്നുവച്ചത്. സമ്പൂര്‍ണ അടച്ചിടല്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് വിലയിരുത്തിയ മന്ത്രിസഭാ യോഗം തീവ്രരോഗബാധയുള്ള സ്ഥലങ്ങളിലെ ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: