മാഞ്ചസ്റ്റര്‍: വിന്‍ഡീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ കൊയ്യുന്ന ഇംഗ്ലീഷ് ബൗളറെന്ന റെക്കോഡ് ഇനി പേസര്‍ ജെയിംസ് ആന്‍ഡേഴ്സണിന് സ്വന്തം. മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ വിന്‍ഡീസിന്റെ ഷായ് ഹോപ്പിനെയും ബ്രൂക്സിനെയും പുറത്താക്കിയാണ് ആന്ഡേഴ്സണ് ഈ റെക്കോഡ് സ്വന്തമാക്കിയത്. രണ്ട് വിക്കറ്റുകളും നേടിയതോടെ ആഡേഴ്സണ്‍ വിന്‍ഡീസിനെതിരെ 87 വിക്കറ്റുകളായി. ഫ്രെഡ് ട്രൂമാന്റെ 86 വിക്കറ്റുകളെന്ന റെക്കോഡാണ് വഴി മാറിയത്.
ടെസ്റ്റ് ചരിത്രത്തില്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന മൂന്നാമത്തെ താരമാണ് ആന്ഡേഴ്സണ്. ഓസ്ട്രേലിയയുടെ ഗ്ലെന്‍ മക്ഗ്രാത്തും ഇന്ത്യയുടെ അനില്‍ കുംബ്ലെയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: