ദുബായ്: പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ആതിഥേയത്വം വഹിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റ്് കണ്ട്രോള് ബോര്‍ഡിന്റെ കത്ത് ലഭിച്ചതായി യുഎഇയുടെ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു.
ബിസിസിഐയുടെ ഔദ്യോഗിക കത്ത് ലഭിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ജനറല്‍ ഉസ്മാനി പറഞ്ഞു. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച പതിമൂന്നാമത് ഐപിഎല്‍ സെപ്തംബര്‍ പത്തൊമ്പത് മുതല്‍ നവംബര്‍ എട്ട് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് നടത്തുക. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ബിസിസിഐ. 2014ല്‍ യുഎഇ ഐപിഎല്ലിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: