കൊല്ലം: ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായ ശേഷം ഇന്നലെ ആദ്യമായി രോഗമുക്തി നേടിയവരുടെ എണ്ണം രോഗബാധിതരെക്കാള്‍ മുന്നിലെത്തി. രോഗബാധിതര്‍ ഇന്നലെ 22 പേരാണ് എന്നാല്‍ 57 പേര് രോഗമുക്തി നേടി.
ജില്ലയില്‍ ഇന്നലെ 22 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ സമ്പര്‍ക്കം മൂലം 21 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ ജില്ലയിലെ സ്വകാര്യ മെഡിക്കല്‍കോളേജിലെ 4 ആരോഗ്യ പ്രവര്‍ത്തകരും ഉണ്ട്. ജില്ലയില്‍ ഇന്നലെ 57 പേരാണ് രോഗമുക്തി നേടിയത്.
സമ്പര്‍ക്കം മൂലം രോഗബാധ സ്ഥിരീകരിച്ചവര്‍-21
ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍- 4 (ശാസ്താംകോട്ട, തിരുവല്ല, കോട്ടയം, ചങ്ങാനാശ്ശേരി സ്വദേശിനികള്‍)
കുമ്മിള്‍ ഊന്നംകല്ല് സ്വദേശി-1
ആലപ്പാട് പണ്ടാരത്തുരുത്ത്-2
ഇട്ടിവ-1
കുലശേഖരപുരം ആദിനാട് സൗത്ത്-1
കുലശേഖരപുരം കടത്തൂര്‍-2
ചടയമംഗലം ഇലവക്കോട്-1
ചടയമംഗലം കണ്ണന്‍കോട്-1
ചടയമംഗലം-1
തൃക്കോവില്‍വട്ടം തട്ടാര്‍കോണം-1
പട്ടാഴി വടക്കേക്കര-1
പന്മന വടക്കുംതല-1
മൈലം പളളിക്കല്‍-3
വെളിനല്ലൂര്‍ അര്‍ക്കന്നൂര്‍-1
ഉറവിടം വ്യക്തമല്ലാത്തത്- 1
നെടുമ്പന സ്വദേശി
പ്രതികരിക്കാൻ ഇവിടെ എഴുതുക: