കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. ഇന്ന് 480 രൂപയാണ് ഒരു പവന് കൂടിയത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 38,600 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 4825 രൂപയാണ് വില.
ആഗോള വിപണിയില്‍ വില പെട്ടന്ന ഉയന്നതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചതെന്ന് സ്വര്‍ണ്ണ വ്യാപാരികള്‍ പറയുന്നു. ഏഴു മാസത്തിനിടെ സ്വര്‍ണവില പവന് 9600 രൂപയാണ് ഉയര്‍ന്നത്. 2020 ജനുവരി ഒന്നിന് 28,000 രൂപയായിരുന്നു ഒരു പവന്റെ വില
പ്രതികരിക്കാൻ ഇവിടെ എഴുതുക: