തിരുവനന്തപുരം: അടുത്ത മാസം മുതല്‍ സ്വകാര്യ ബസുകള്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തില്ലെന്ന് സംയുക്ത സമരസമിതി വ്യക്തമാക്കി. ഓഗസ്റ്റ് ഒന്ന് മുതല്‍ ബസുകള്‍ നിരത്തിലിറക്കേണ്ടന്നാണ് സംഘടനയുടെ തീരുമാനം. കൊറോണക്കാലത്ത് സാമ്പത്തിക നഷ്ടമാണ് ഉണ്ടാകുന്നതെന്നും ബസ് ഉടമകള്‍ അറിയിച്ചു.
ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവെച്ചിരുന്ന ബസ് സര്‍വീസുകള്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പുനരാരംഭിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ പകുതി സീറ്റില്‍ മാത്രമേ ആളുകളെ കയറ്റാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ടിക്കറ്റ് നിരക്ക് അമ്പത് ശതമാനം വര്‍ധിപ്പിച്ചിരുന്നു. പിന്നീട് കൂടുതല്‍ ഇളവുകളുടെ ഭാഗമായി മുഴുവന്‍ സീറ്റിലും യാത്രക്കാരെ അനുവദിച്ചു.
നിരക്ക് പഴയ രീതിയിലേക്ക് ആക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മൂലം സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി ചൂണ്ടിക്കാട്ടി ബസ് ഉടമകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ നിരക്കിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാലും തങ്ങളുടെ നഷ്ടം കുറയ്ക്കാന്‍ ഇതിനും സാധിക്കുന്നില്ലെന്നാണ് ബസ് ഉടമകള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: