കോട്ടയം: പുകയിലൂടെ കൊറോണ പകരില്ല! ശരിയാണ്. പക്ഷേ, മുട്ടമ്പലം ശ്മശാനത്തിനു മുന്നില്‍ കുത്തിയിരുന്ന ആ പാവങ്ങള്‍ക്ക് അതു അറിയില്ല അതുകൊണ്ടാണ് ആ പാവങ്ങള്‍ തല്ലി നിലവിളിച്ച് ആ വഴിയില്‍ വന്ന് കുത്തിയിരുന്നത്. അതുകൊണ്ടാണ് പച്ചപ്പരിഷ്ക്കാരികളായ നിങ്ങള്ക്ക്പൊങ്കാലയിട്ടു പുച്ഛിക്കാന്‍ അവസരം കിട്ടിയതും!
അവര്‍ക്ക് അങ്ങനെ ഇരിക്കേണ്ടി വന്നത് ഗതികേട് കൊണ്ടാണ്
തൊട്ടടുത്ത ദീപ്തി നഗറിലെയോ ഇന്ദിരാനഗര്‍ കോളനിയിലെയോ കുഞ്ഞച്ചന്മാര്ക്കും കൊച്ചമ്മമാര്‍ക്കും ഇങ്ങനെ വന്നു ഇരിക്കേണ്ടി വരില്ല. കാരണം ശ്മശാനം പോയിട്ട് മൂടിയില്ലാത്ത ഒരു ഓട പോലും സഹിക്കാന്‍ പറ്റാത്ത എലൈറ്റ് ക്ലാസിന്റെ കോളനിക്കുള്ളിലല്ല മുനിസിപ്പാലിറ്റി ശ്മശാനം പണിതു വെച്ചിരിക്കുന്നത്. ഈ പാവങ്ങളുടെ നെഞ്ചത്താണ് ഹേ ! അതുകൊണ്ട് തന്നെ അവരുടെ കൊച്ചു ചോദ്യങ്ങള്‍ക്ക് മാന്യമായ മറുപടി പറയേണ്ട ചുമതല..അതെങ്കിലും ചെയ്തേ പറ്റൂ !
ദിനം പ്രതി നാലും അഞ്ചും മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന പുകയും മണവുമേറ്റാണ് ആ പാവങ്ങള്‍ അവിടെ ജീവിക്കുന്നത്. ഇതേ വരെ അവരാരും പരാതി പറയാനോ തടയാനോ വന്നിട്ടില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു കോറോണക്കാലത്ത് അവര്‍ ഒന്ന് ആശങ്കപെട്ടപ്പോള് അതിനു നേരെ പല്ലിളിക്കുകയല്ല വേണ്ടത്. അതു പരിഹരിക്കുകയാണ് വേണ്ടത്.
കൂലിവേലക്കാരും കുട നന്നാക്കുന്നവരും ചെരിപ്പ് തുന്നുന്നവരും ഒക്കെയാണ് അവിടെ കണ്ട ‘അംബേദ്കര്‍ കോളനിയിലെ വിദ്യാഭ്യാസമില്ലാത്ത അപരിഷ്കൃതര്‍!’. അവരുടെ വോട്ട് നേടിയാണ് ടി എന്‍ ഹരികുമാര്‍ എന്ന ബിജെപിക്കാരന് നഗരസഭാ കൗണ്‍സിലറായത്. അതുകൊണ്ടു തന്നെയാണ്, അവര്‍ ഒരു ആശങ്കയുമായി തെരുവില്‍ വന്ന് കുത്തിയിരിക്കുമ്പോള്‍, അവരെ തല്ലാന്‍ പോലീസ് വരുമ്പോള്‍ നെഞ്ചും വിരിച്ച് ആ ജനപ്രതിനിധി മുന്നില്‍ കയറി നിന്നത്. ഇടക്ക് കളക്റേറ്റിലേക്ക് ചര്‍ച്ചക്ക് വിളിച്ചപ്പോള്‍ പോകാതെ നിന്ന ഹരി പറഞ്ഞത് നിങ്ങള്‍ കേട്ടിരുന്നോ? ‘ഇല്ല ഞാന്‍ പോകില്ല. ഞാന്‍ ഇവിടെ നിന്നും മാറിയാല്‍ ഈ പാവങ്ങള്‍ ഒറ്റക്കാവും.. ‘ യഥാര്‍ത്ഥ ജനനേതാവ്. ഇമേജും സോഷ്യല്‍ മീഡിയ വിരട്ടലും നോക്കാതെ, എക്കാലവും കൂടെ നിന്ന ആ പാവങ്ങളുടെ മുന്നില്‍ക്കയറി അവരില്‍ ഒരാളായി നിന്ന നിങ്ങള്‍ തന്നെയാണ് ഹീറോ !
പള്ളി സെമിത്തേരിയില്‍ അടക്കാതെ മൃതദേഹം അവിടേക്ക് കൊണ്ടുവരുമ്പോള്‍ അത് ഞങ്ങള്‍ക്ക് കുഴപ്പം ചെയ്യില്ലേ എന്ന് മാത്രമാണ് ആ സാധുക്കള്‍ അവര്‍ക്ക് വഴങ്ങുന്ന ശൈലിയില്‍ ചോദിച്ചത്. അതിനെ ‘കൊറോണ രോഗിയുടെ മൃതദേഹം തടഞ്ഞു എന്ന ടിപ്പിക്കല്‍ വാര്‍ത്താ പ്രാധാന്യം തന്നെയേ പൊതു സമൂഹം കല്‍പ്പിക്കൂ. അത്തരം കപടതകളുടെ ഇമേജ് രാഷ്ട്രീയക്കാര്‍ക്ക് ആവശ്യവുമായിരിക്കും. എന്നാല്‍ ആ കൂട്ടത്തില്‍ തന്നെ പെടുത്തേണ്ട എന്നാണ് ടി എന്‍ ഹരി തന്റെ നിലപാടിലൂടെ വിളിച്ചു പറഞ്ഞത്. ഇമേജ് ബില്‍ഡിങ് അല്ല, കൂടെ ഉള്ളവരുടെ കൈ പിടിക്കുന്നത് തന്നെയാണ് ശരിയായ രാഷ്ട്രീയം
ശീമാട്ടിയും ജോസ്കോയും മാത്രമല്ലല്ലോ മുനിസിപ്പാലിറ്റി പരിധിയില്‍ വരുന്നത്. പാവം പിടിച്ച ചെരുപ്പ് കുത്തിയും അവന്റെ വീട്ടുകാരും കൂടെ വന്ന് വരിനിന്ന് വോട്ട് ചെയ്താണല്ലോ ജനപ്രതിനിധികള്‍ ഉണ്ടാകുന്നത്.
പ്രമോദ് ഗോവിന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: