ആലപ്പുഴ: ജില്ലയില്‍ രണ്ടു പേര് കൂടി കോവിഡ് ബാധച്ച് മരിച്ചു. മരണം കുത്തിയതോട് പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പള്ളിത്തോടത്ത് തച്ചേടത്ത് പുഷ്കരി (80), കോടംതുരുത്ത് പഞ്ചായത്ത് നാലാം വാര്‍ഡില്‍ വടക്കേമുറി ശാരദ(76) എന്നിവരാണ് മരിച്ചത്.
പുഷ്ക്കരിയെ ഇന്നലെ പുലര്‍ച്ചെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴിയായിരുന്നു മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് പുഷ്കരിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. കുത്തിയതോട് നിന്ന് ആദ്യം തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ഇവരെ കൊണ്ടുപോയിരുന്നു. ഇവരുടെ മത്സ്യത്തൊഴിലാളിയായ മകന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോടംതുരുത്ത് സ്വദേശി ശാരദ (76) വെള്ളിയാഴ്ചയാണ് മരിച്ചത്. ഇവരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് ഇന്നലെ റിപ്പോര്‍ട്ട് വന്നു. ശാരദയുടെ മകനും മരുമകളും ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതായി.
അതിനിടെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: