തിരുവനന്തപുരം: കേരളത്തില്‍ നിന്നും ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തപ്പെട്ടത് 89 മലയാളികള്‍. ഇതില്‍ നല്ലൊരു ഭാഗം ലൗജിഹാദില്‍ അകപ്പെടുന്ന യുവതികളും. കഴിഞ്ഞദിവസം കേരളം കേന്ദ്രീകരിച്ച് ഐഎസ് ഭീകരുടെ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് കേരളത്തിലെ ഭീകരരുടെ സാനിധ്യം സാധൂകരിക്കുന്നതാണ്. നയതന്ത്ര ചാനല്‍ വഴി തലസ്ഥാനത്തെ സ്വര്‍ണം കടത്തലിന് പിന്നില്‍ ഭീകരവാദപ്രവര്‍ത്തനത്തിന് സാമ്പത്തികം കണ്ടെത്താനാണെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു. സ്ത്രീകള്‍ കാരിയര്‍മാരായ 33 കേസുകളാണ് ഒരു വര്‍ഷത്തിനിടെ എയര്‍ കസ്റ്റംസ് പിടികൂടിയതെന്നത് ഭീകരര്‍ സുരക്ഷിതമായി കേരളത്തെ കണ്ടു എന്നതിന് തെളിവാണ്.
കേരളത്തില്‍ നിന്നും 89 പേരാണ് ഐഎസ്സില്‍ ചേരാന്‍ രാജ്യം വിട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാത്തിന്റെ ഔദ്വോഗിക വിവരം. എന്നാല്‍ ലൗജിഹാദില്‍പ്പെടുത്തിയും മതപരമായി തെറ്റുധരിപ്പിച്ചും നൂറുകണക്കിന് പേരാണ് ഭീകരപ്രവര്‍ത്തനത്തിന് അഫ്ഗാനിസ്ഥാനിലും സിറിയയിലുമായ എത്തിയതെന്നാണ് ഇന്റര്‍ പോള്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഐഎസ്സില്‍ ചേരാനായി കേരളം വിട്ട മലയാളി യുവതികളില്‍ ചിലര്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ശേഷം ഇപ്പോള്‍ കാബൂളിലെ ജയിലില്‍ ഉണ്ടെന്ന് കേന്ദ്ര അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയവരില്‍ ഭൂരിപക്ഷവും അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹറിലാണ് എത്തിച്ചേര്‍ന്നത്. യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഇവരില്‍പ്പെട്ട സംഘത്തിലെ ഭൂരിഭാഗം പുരുഷന്മാരും കൊല്ലപ്പെട്ടു. ബാക്കിയായ സ്ത്രീകളേയും കുട്ടികളേയും ഏതാനും പുരുഷന്മാരെയും അഫ്ഗാന് സൈന്യം അറസ്റ്റ് ചെയ്യുകയും കാബൂളിലെ ബദം ബാര്‍ഗ് ജയിലില്‍ അടച്ചിരിക്കുകയുമാണ്. ഇവരില്‍ ഭൂരിഭാഗവും മലയാളികളാണെന്നത് കേരളത്തെ കൂടുതല്‍ ആശങ്കയിലാക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റ്സില്‍ ചേരാനായി രാജ്യം വിട്ടവരില്‍ പല പെണ്‍കുട്ടികളും ഗര്‍ഭിണികളായിരുന്നു. ആറ്റുകാല്‍ സ്വദേശി നിമിഷ (നിമിഷ ഫാത്തിമ)യും ഇതില്‍ ഉള്‍പ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ ഐഎസ്സില്‍ ചേര്‍ത്തത് ഭര്‍ത്താവ് ഈസയാണ്. ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റതോടെ ഇരുവരും മൂന്നു വയസ്സുള്ള മകള്‍ക്കൊപ്പം അഫ്ഗാന് സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. നിലവില്‍ ഇവര്‍ കാബൂളിലെ ജയിലിലാണ്. ഇവരെ കൂടാതെ ഭര്ത്താക്കന്മാര് കൊല്ലപ്പെട്ട മറിയം (മെറിന് ജേക്കബ് പാലത്ത്), ആയിഷ (സോണിയ സെബാസ്റ്റ്യന്‍), റാഹില പുരയില്‍, ഷംസിയ പുരയില്‍, ഷഹീന കണ്ടേന് എന്നിവരെല്ലാം കാബൂളിലെ ജയിലിലുണ്ട്. ജയിലില്‍ കഴിയുന്ന ഇവരെ എന്‍ഐഎയുടേയും ഇന്റലിജന്‍സ് ഏജന്‍സിയിലേയും ഉദ്യോഗസ്ഥര്‍ അവിടെയെത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ജയിലിലെ സ്ത്രീകളില്‍ ഭൂരിഭാഗവും ഇപ്പോഴും ഇസ്ലാമിക് സ്റ്റേറ്റ്സ് ആശയങ്ങളോട് അനുഭാവം പുലര്‍ത്തുന്നു എന്നത് ഭയപ്പെടുത്തുന്നതാണ്.
കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരരുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന യുഎന്‍ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലുള്ള തീവ്രവാദ സംഘടനയിലുള്ള അല്‍- ഖ്വയ്ദയില് പാകിസ്ഥാന്, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മര് എന്നിവിടങ്ങളില്‍ നിന്ന് 150 മുതല്‍ 200 വരെ തീവ്രവാദികള്‍ ഉണ്ടെന്ന് യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു അംഗരാജ്യത്തിന്റെ കണക്ക് പ്രകാരം 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐഎസ്ഐഎല്‍ ഇന്ത്യന്‍ അഫിലിയേറ്റില്‍ (ഹിന്ദ് വിലായ) 180 മുതല്‍ 200 വരെ അംഗങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: