ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ വന്ദേഭാരത് മിഷന് പദ്ധതിലൂടെ തിരികെ എത്തിച്ചത് 8.14 ലക്ഷത്തിലേറെ പ്രവാസികളെ. മേയ് ആറിന് ആരംഭിച്ച പദ്ധതിയിലൂടെ 814,000 പേരാണ് ഇന്ത്യയിലെത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.
വന്ദേ ഭാരത് മിഷന് വിമാന സര്‍വീസിന്റെ അഞ്ചാം ഘട്ടവും കേന്ദ്രം പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് 105 വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഇതില്‍ 34 എണ്ണം കേരളത്തിലെ കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലേയ്ക്കാണ് എത്തുന്നത്.
ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 74 വിമാനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തും. അബുദാബിയില്‍ നിന്ന് 31 വിമാനങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: