ന്യൂദല്‍ഹി: ഓരോ ദിവസവും റെക്കോര്‍ഡ് പുതുക്കി രാജ്യത്ത് പ്രതിദിനം രോഗമുക്തരാകുന്നവരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 36,145 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 8,85,576 ആയി. നിലവില്‍ രോഗമുക്തി നിരക്ക് 63.92 ശതമാനമാണ്.
രോഗമുക്തി നേടിയവരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം ദിനംപ്രതി വര്‍ധിച്ചു വരുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ അന്തരം 4.17 ലക്ഷമാണ്. ഇപ്പോള്‍ രാജ്യത്തെ മരണ നിരക്ക് 2.31 ശതമാനമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കുകളില്‍ ഒന്ന് ഇന്ത്യയുടേതാണ്.
കൊറോണ ടെസ്റ്റുകളുടെ കാര്യത്തിലും റെക്കോര്‍ഡ് വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. 4,40,000 ത്തില്‍ അധികം കൊറോണ പരിശോധനകളാണ് ഇന്ന് രാജ്യത്ത് നടത്തിയത്. ടെസ്റ്റ് പെര് മില്ല്യണ്‍ 1,805 ആയി വര്‍ധിപ്പിച്ചു. പരിശോധനയില്‍ സര്‍ക്കാര്‍ ലാബുകള്‍ സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചു. 3,62,153 സാമ്പിളുകളാണ് പരിശോധിച്ചത്. 79,878 പരിശോധനകളിലൂടെ സ്വകാര്യ ലാബുകളും പുതിയ നേട്ടം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: